ജാവേദ് മിയാന്‍ദാദിന് രഞ്ജി ട്രോഫിയില്‍ എന്ത് കാര്യം? ഇന്ത്യന്‍ താരത്തെ കണ്ട് ഞെട്ടി ആരാധകര്‍

Sunday 11 February 2024 7:19 PM IST

റാഞ്ചി: ക്രിക്കറ്റ് താരങ്ങളും അവരുടെ ഗെറ്റപ്പുകളും എപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കും. താരങ്ങളുടെ മോഡലുകള്‍ കോപ്പിയടിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ തെവാട്ടിയയുടെ പുതിയ ഗെറ്റപ്പ് കണ്ടിട്ട് ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.

പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിനെ അനുസ്മരിപ്പിക്കുന്ന പുതിയ ലുക്കിലുള്ള ഫോട്ടോ പുറത്തുവിട്ടാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ രാഹുല്‍ തെവാട്ടിയ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മിയാന്‍ദാദിന് രഞ്ജി ട്രോഫിയില്‍ എന്താണ് കാര്യം? മിയാനെ അല്ല മുന്‍ താരം മനോജ് പ്രഭാകറിനെയാണ് തെവാട്ടിയ ഓര്‍മ്മിക്കുന്നത് തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് താഴെ ആരാധകര്‍ പങ്കുവയക്കുന്നത്.

തെവാട്ടിയയുടെയും അങ്കിത് കുമാറിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 509 റണ്‍സെടുത്ത ഹരിയാന ജാര്‍ഖണ്ഡിനെ 119 റണ്‍സിന് പുറത്താക്കി കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയപ്പോള്‍ തെവാട്ടി ഒരോവറില്‍ ഒരു വിക്കറ്റുമായി ബൗളിംഗിലും തിളങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ ജാര്‍ഖണ്ഡിനെ 185 റണ്‍സിന് പുറത്താക്കി ഹരിയാന ഇന്നിംഗ്‌സ് ജയം സ്വന്തമാക്കുകയും ചെയ്തു.