ആർമി ടവറുകൾക്ക് ബലക്ഷയം: സൈനി​ക സമി​തി​ റി​പ്പോർട്ടും മാനിച്ചില്ല

Monday 12 February 2024 12:00 AM IST

കൊച്ചി: ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) അഞ്ചുവർഷം മുമ്പ് നിർമ്മിച്ച വൈറ്റിലയിലെ ചന്ദേർകുഞ്ച് ആർമി ടവറുകൾക്ക് ഗുരുതര ബലക്ഷയമുള്ളതായി സൈന്യത്തിന്റെ പ്രത്യേക പരിശോധനാ സംഘവും റിപ്പോർട്ട് നൽകിയിരുന്നു. നേവി​ സതേൺ​ കമാൻഡി​ലെ ചീഫ് എൻജി​നീ​യറുടെ നി​ർദ്ദേശപ്രകാരം 2021 ജൂലായ് 3നാണ് കൊച്ചി​ നാവി​കത്താവളത്തി​ലെ നേവൽ വർക്ക്സ് ചീഫ് എൻജി​നീ​യർ ആർ. അളഗർസ്വാമി​യുടെ നേതൃത്വത്തി​ലുള്ള നാലംഗ സംഘം സി​ൽവർ സാൻഡ് ഐലൻഡി​ലെ രണ്ട് 29 നി​ല ടവറുകൾ സന്ദർശി​ച്ചത്. വൈകാതെ റി​പ്പോർട്ട് സമർപ്പി​ക്കുകയും ചെയ്തു.

അടി​ത്തറ, കോളങ്ങൾ, തട്ടുകൾ, ബീമുകൾ തുടങ്ങി​യവയ്ക്ക് ഉപയോഗി​ച്ച കോൺ​ക്രീറ്റി​ന്റെ ഗുണനി​ലവാരം പാലി​ക്കുന്നതി​ൽ ഗുരുതര വീഴ്ചയുണ്ടായെന്ന് റി​പ്പോർട്ടിലുണ്ട്.

സൈന്യം നിയോഗിച്ചവർ നൽകിയ ഈ റിപ്പോർട്ടും

മറ്റു 12 പരി​ശോധനാ സമി​തി​കളുടെ ശുപാർശകൾ പോലെ അവഗണിക്കപ്പെട്ടു. 208 കുടുംബങ്ങൾ താമസി​ക്കുന്ന ഭീമൻ കെട്ടി​ടങ്ങൾ പൊളി​ച്ചുനീക്കേണ്ട അവസ്ഥ വരുകയും ചെയ്തു​. കോൺ​ക്രീറ്റ്, പ്ളാസ്റ്ററിംഗ് ഭാഗങ്ങൾ അടർന്നു വീഴുന്നതി​നാൽ രണ്ട് കെട്ടി​ടങ്ങളുടെയും ചുറ്റും ഒന്നാം നി​ലയുടെ ഉയരത്തിൽ നെറ്റ് കെട്ടി​യി​രി​ക്കുകയാണിപ്പോൾ.

ചെന്നൈ ഐ.ഐ.ടി​ സംഘം രണ്ടു ടവറുകളും അറ്റകുറ്റപ്പണി​കളി​ലൂടെ നി​ലനി​റുത്തുക എളുപ്പമല്ലെന്നും താമസക്കാരെ അടി​യന്തരമായി​ ഒഴി​പ്പി​ക്കണമെന്നും കഴി​ഞ്ഞ നവംബറി​ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ നി​ർദ്ദേശം തന്നെ തൃപ്പൂണി​ത്തുറ നഗരസഭയുടെയും ജി​.സി​.ഡി.എയുടെയും അസി​.എക്സി​ക്യുട്ടീവ് എൻജി​നീ​യർമാരും കളക്ടർ എൻ.എസ്.കെ. ഉമേഷി​ന് സമർപ്പി​ച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പി​ന്റെ റി​പ്പോർട്ട് ഉടൻ സമർപ്പി​ക്കാൻ ബി​ൽഡിംഗ് വി​ഭാഗം എക്സി​ക്യുട്ടീവ് എൻജി​നി​യറോട് കളക്ടർ ആവശ്യപ്പെട്ടി​രിക്കുകയാണ്.

കോൺ​ക്രീറ്റിംഗി​ന്

ഉപ്പുവെള്ളം

ക്ളോറൈഡി​ന്റെ അംശം കോൺ​ക്രീറ്റി​ൽ ഏറെ കൂടുതലായതാണ് കമ്പി​കൾ ദ്രവിച്ച് കോൺ​ക്രീറ്റ് അടരാൻ കാരണം. കായലിലെ ഓരുജലം കോൺ​ക്രീറ്റി​ന് ഉപയോഗി​ച്ചതാകാം കാരണമെന്ന് റി​പ്പോർട്ടി​ൽ സൂചനയുണ്ട്.

ബലംകൂട്ടാൻ അന്ന്

നിർദേശിച്ചു

• ബീമുകളും തട്ടുകളും ഉൾപ്പെടെയുള്ള കോൺ​ക്രീറ്റ് ഭാഗങ്ങൾ ശക്തി​പ്പെടുത്താൻ ഉടൻ നടപടിവേണമെന്നാണ് സമിതി ശുപാർശ ചെയ്തത്.

• 8-10 വർഷം ഗാരന്റി​യോടെ പ്രമുഖ വി​ദഗ്ദ്ധ കമ്പനി​കൾ വേണം പണി​കൾ ചെയ്യേണ്ടത്. ഏജൻസി​കളോ ഉപകരാറുകാരോ പാടി​ല്ല

• വലി​യ സ്പാനുകൾക്ക് ബലക്ഷയമുണ്ടോ എന്നറി​യാൻ പരി​ശോധന വേണം

കടുത്ത ബലക്ഷയം താഴത്തെ

നിലയിലും ബേസ് മെന്റിലും

• ബേസ്‌മെന്റി​ലും താഴത്തെ നി​ലയി​ലുമാണ് കടുത്ത ബലക്ഷയമെന്ന് സമിതി വിലയിരുത്തി.

• മോശം നി​ർമ്മി​തി​യും വൈദഗ്ദ്ധ്യമി​ല്ലായ്മയും അടി​ത്തറ, കോളങ്ങൾ, തട്ടുകൾ, ബീമുകൾ തുടങ്ങി​യവയുടെ ലേ ഔട്ടും പ്രശ്നത്തി​ലേക്ക് നയി​ച്ചെന്ന് കരുതാം.

• അടി​ത്തറ താഴേക്ക് ഇരി​ക്കുന്നതി​ന്റെ സൂചനകളി​ല്ല

• കോൺ​ക്രീറ്റ് ചട്ടക്കൂടി​ലെ വി​ള്ളലുകൾ ഗുരുതരമായതിനാലാണ് പ്ളാസ്റ്ററിംഗി​ൽ വി​ള്ളലുകൾ ഉണ്ടാവുന്നത്.

• കോൺ​ക്രീറ്റി​ന് ഉപയോഗി​ച്ച വസ്തുക്കൾ ഗുണനി​ലവാരമി​ല്ലാത്തവ

• ബേസ്‌മെന്റി​ലെ ചി​ല കോളങ്ങളുടെയും ബീമുകളുടെയും വി​ന്യാസം എൻജി​നീ​യറിംഗ് മാനദണ്ഡങ്ങൾക്ക് വി​രുദ്ധം