ആനയെ നിരീക്ഷിക്കാൻ 18 പട്രോളിംഗ് ടീമുകൾ

Monday 12 February 2024 12:13 AM IST

തിരുവനന്തപുരം:ആനയുടെ സഞ്ചാരദിശ നിരീക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും മാനന്തവാടിയിൽ വനം വകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമും പട്രോളിംഗ് നടത്തുമെന്ന് വനം അധികൃതർ അറിയിച്ചു.

വനം വകുപ്പിന്റെ ഒരു ടീമിൽ 6 - 8 അംഗങ്ങൾ ഉണ്ടാകും. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവർ നേതൃത്വം നല്‍കും. ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ജി.പി.എസ് ആന്റിന തുടർച്ചയായി നിരീക്ഷിക്കും. ജനവാസ മേഖലകളിൽ ടീമിന്റെ മുഴുവൻ സമയ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ , കുറിച്ചാട് - 9747012131 ,റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ - 854760 2504, റെയ്ഞ്ച് ഫോറസ്റ്റ് , തോൽപ്പെട്ടി - 9447297891,സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ- 9744860073 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് ബന്ധപ്പെടാം.

സ്‌കൂളുകൾക്ക് ഇന്ന് അവധി ഇന്ന് കുറുവ ഡിവിഷനിൽ കാടകൊല്ലി , കുറുക്കൻ മൂല, പയ്യമ്പിള്ളി, തിരുനെല്ലി പഞ്ചായത്തിൽ സ്കൂളുകൾക്ക് അവധി ആയിരിക്കും.