പെൻഷൻ അപേക്ഷകളിൽ നടപടി വേണം : നോൺ ജേർണലിസ്റ്റ് പെൻഷണേഴ്‌സ് യൂണിയൻ

Tuesday 13 February 2024 12:00 AM IST

കോട്ടയം: ഏപ്രിൽ മുതലുള്ള അംഗത്വ​ പെൻഷൻ അപേക്ഷകളിൽ നടപടിയെടുക്കാത്തതിൽ നോൺ ജേർണലിസ്റ്റ് പെൻഷണേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം പ്രതിഷേധിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ജെ.പി.യു സംസ്ഥാന പ്രസിഡന്റ് കെ.എൻ. ലതാനാഥൻ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ് ജോൺസൺ, ജനറൽ സെക്രട്ടറി ജയ്‌സൺ ജേക്കബ്, കോട്ടയം ജില്ലാ പ്രസിഡന്റ് ജയകുമാർ തിരുനക്കര, എൻ.ജെ.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, വൈസ് പ്രസിഡന്റ് ഇ.എം. രാധ, സംസ്ഥാന ട്രഷറർ പി.കെ. മത്തായി, സെക്രട്ടറിമാരായ എം.കെ. സുരേഷ്, പി. സുധാകരൻ, വെൽഫെയർ ഫണ്ട് കമ്മിറ്റി കൺവീനർ ഇ.വി. രവീന്ദ്രൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജെയിംസ് കുട്ടി ജേക്കബ് , ജില്ലാ പ്രസിഡന്റ് കെ. ദ്വാരകനാഥ്, സെക്രട്ടറി സാം. സി. ജോൺ, ഇ.എം. സോമനാഥൻ, പി. ജോൺസൺ, ടി.യു. മാത്യു, വർഗീസ് ചെമ്പോല, സി. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.