അന്വേഷണത്തിൽ കെ.എസ്.ഐ.ഡി.സിക്ക് ആശങ്കയെന്തിനെന്ന് ഹൈക്കോടതി, 26 ന് വീണ്ടും പരിഗണിക്കും

Tuesday 13 February 2024 1:03 AM IST

കൊച്ചി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസി(എസ്.എഫ്.ഐ.ഒ)ന്റെ അന്വേഷണത്തിൽ കേരള സ്റ്റേറ്റ് ഇൻ‌ഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷ (കെ.എസ്.ഐ.ഡി.സി)ന് ആശങ്കയെന്തിനെന്ന് ഹൈക്കോടതി. അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്നും അത് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണെന്നും കോടതി വാക്കാൽ ചോദിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി. നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചത്.

രണ്ട് സ്വകാര്യകമ്പനികൾ തമ്മിലുള്ള പണമിടപാടിന്റെ പേരിൽ നടക്കുന്ന അന്വേഷണം കെ.എസ്.ഐ.ഡി.സിയുടെ വിശ്വാസ്യതയേയും ക്രെഡിറ്റ് റേറ്റിംഗിനേയും ബാധിക്കുന്നതാണെന്ന് സ്ഥാപനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. തങ്ങൾക്കെതിരായ അന്വേഷണത്തിന് വസ്തുതയില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. എസ്.എഫ്.ഐ.ഒ. ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുള്ളതാണെന്നും വ്യക്തമാക്കി. എക്‌സാലോജിക്കിന് പണം നൽകിയെന്ന റിപ്പോർട്ടിനെ തുടർന്ന് സി.എം.ആർ.എല്ലി​ന്റെ വിശദീകരണം തേടിയതാണെന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കെ.എസ്.ഐ.ഡി.സി. അറിയിച്ചു. അങ്ങനെയെങ്കിൽ വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സമയം തേടിയതിനെ തുടർന്ന് ഹർജി ഈ മാസം 26 ന് പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ എസ്.എഫ്.ഐ.ഒ ഇടപെടൽ തേടി ഷോൺ ജോർജ് നൽകിയ പൊതുതാൽപര്യ ഹർജിയും 26ന് പരിഗണിക്കും. എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ചതിനാൽ ഈ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് സി.എം.ആർ.എലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.

കെ.എസ്.ഐ.ഡി.സിക്കെതിരേ തുടരന്വേഷണം ആവശ്യമാണെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന് വേണ്ടി കേന്ദ്രസർക്കാർ അറിയിച്ചു. ലഭ്യമാക്കിയ രേഖകൾ പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. അനധികൃത പണമിടപാടുകൾ പൊതുസ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് നഷ്ടം വരുത്തുന്നതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ആരോപണവിധേയമായ ഇടപാടുകൾ അന്വേഷിക്കുന്നതിന് കമ്പനികാര്യ നിയമപ്രകാരം നിയോഗിച്ച മൂന്നംഗസമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും കേന്ദ്രസർക്കാർ‌ കോടതിയെ അറിയിച്ചു. സഹാറാ കേസിൽ ഉപകമ്പനികൾക്കെതിരായ അന്വേഷണം സുപ്രീം കോടതി ശരിവച്ചിരുന്നു. ഏതെങ്കിലും കമ്പനികളിൽ ക്രമക്കേട് നടന്നാൽ സ്വതന്ത്രഡയറക്ടർമാർ പോലും ഉത്തരവാദികളാണെന്ന് സത്യം കമ്പ്യൂട്ടേഴ്സ് കേസിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വാദമുണ്ടായി.

എന്നാൽ ആരോപിക്കപ്പെടുന്ന ഇടപാടുകൾ അക്കൗണ്ട് ബുക്കിൽ ഇല്ലാത്തതാണെന്നും അതിനാൽ കെ.എസ്.ഐ.ഡി.സിക്ക് അറിവില്ലെന്നും സി.എസ്. വൈദ്യനാഥൻ വാദിച്ചു. കോടതിയുടെ അനുമതിയുടെ മാത്രമെ നോട്ടീസ് പോലും നല്കാവൂ എന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കെ.എസ്.ഐ.ഡി.സി. ക്ലീനായി വരണമെന്ന് കോടതിയും പറഞ്ഞു.

 '​എ​ക്സാ​ലോ​ജി​ക് വീ​ണ്ടും​ ​ഉ​യ​ർ​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ​ ​പ്രേ​രി​തം'

എ​ക്സാ​ലോ​ജി​ക് ​വീ​ണ്ടു​മു​യ​ർ​ത്തു​ന്ന​ത് ​രാ​ഷ്ട്രീ​യ​ ​പ്രേ​രി​ത​മാ​ണെ​ന്നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തു​ ​വ​ന്ന​തോ​ടെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പേ​ര് ​വ​ലി​ച്ചി​ഴ​യ്ക്കാ​നാ​യാ​ണ് ​നീ​ക്ക​മെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ.​ ​കേ​സി​നെ​ ​നി​യ​മ​പ​ര​മാ​യും​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യും​ ​നേ​രി​ടു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് ​കേ​സ് ​എ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​നു​ ​പി​ന്നി​ൽ​ ​കൃ​ത്യ​മാ​യ​ ​അ​ജ​ണ്ട​യാ​ണ്.​ ​എ​സ്.​എ​ഫ്‌.​ഐ.​ഒ​ ​കേ​സ് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​ഷോ​ൺ​ ​ജോ​ർ​ജാ​ണ് .​ ​പി.​സി​ ​ജോ​ർ​ജും​ ​മ​ക​ൻ​ ​ഷോ​ൺ​ ​ജോ​ർ​ജും​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​തി​ന് ​പി​ന്നാ​ലെ​ ​കേ​ന്ദ്രം​ ​എ​സ്.​എ​ഫ്‌.​ഐ.​ഒ​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ബി.​ജെ.​പി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​ഇ​ട​പെ​ട​ൽ​ ​ഇ​തി​ൽ​ ​വ്യ​ക്ത​മാ​കും.
തി​ര​ഞ്ഞെ​ടു​പ്പ് ​അ​ജ​ണ്ടാ​യി​ട്ടാ​ണ് ​കേ​ന്ദ്ര​വും​ ​കേ​ര​ള​ത്തി​ലെ​ ​യു.​ഡി.​എ​ഫും​ ​ഇ​തി​നെ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​ ​കേ​ര​ള​ത്തി​നെ​തി​രാ​യ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​രോ​ധ​ത്തി​നെ​തി​രെ​ ​കേ​ര​ളം​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ത്തി​യ​ ​സ​മ​രം​ ​ദേ​ശീ​യ​ ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.​ ​കേ​ന്ദ്ര​സ​ർ​ക്ക​ർ​ ​ബി.​ജെ.​പി​ ​ഇ​ത​ര​ ​സ​ർ​ക്കാ​രു​ക​ളോ​ട് ​കാ​ണി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​രോ​ധം​ ​രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ച​ർ​ച്ച​യാ​ക്കാ​ൻ​ ​സ​മ​ര​ ​പ​രി​പാ​ടി​യി​ലൂ​ടെ​ ​സാ​ധി​ച്ചു.​എ​ന്നാ​ൽ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രി​നെ​ ​കേ​ര​ള​ത്തി​ലെ​ ​യു.​ഡി.​എ​ഫു​കാ​ർ​ ​ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​അ​തേ​സ​മ​യം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ​ ​ക​ർ​ണാ​ട​ക​യി​ലെ​ ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​ർ​ ​ന​ട​ത്തി​യ​ ​സ​മ​രം​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പാ​പ്പ​ര​ത്വം​ ​തു​റ​ന്നു​ ​കാ​ട്ടി.
പ്ര​ധാ​മ​ന്ത്രി​ .​ ​ഭ​ക്ഷ​ണ​ത്തി​ന് ​വി​ളി​ച്ചാ​ൽ​ ​പോ​കാ​തി​രി​ക്കാ​നു​ള്ള​ ​സം​സ്‌​കാ​ര​മി​ല്ലെ​ന്നാ​ണ് ​പ്രേ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞ​ത്.​ ​എ​ന്നാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ക്രി​സ്മ​സ് ​വി​രു​ന്നി​ന് ​ക്ഷ​ണി​ച്ച​പ്പോ​ൾ​ ​പോ​വാ​തി​രു​ന്ന​ത് ​ഏ​ത് ​സം​സ്‌​കാ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​പ്രേ​മ​ച​ന്ദ്ര​നും​ ​യു.​ഡി.​എ​ഫും​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.