വൈദ്യുതി: യു.ഡി.എഫ് കാലത്തെ കരാർ റദ്ദാക്കിയത് കമ്മിഷന്റെ ഇടപെടലിൽ : മുഖ്യമന്ത്രി

Wednesday 14 February 2024 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ,​ യു.ഡി.എഫ് കാലത്തെ വൈദ്യുതി വാങ്ങൽ കരാർ റെഗുലേറ്ററി കമ്മിഷൻ ഇടപെടലിനെത്തുടർന്നാണ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

2016 ൽ അധികാരത്തിലെത്തിയെ എൽ.ഡി.എഫ് സർക്കാർ ഈ കരാറിൽ വൈദ്യുതി വാങ്ങിയിരുന്നു. അനുമതി ഇല്ലാത്തതാണെന്ന കാരണത്താൽ കമ്മിഷൻ

ഇടപെട്ടാണ് റദ്ദാക്കിയത്. നിലവിലെ തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അംഗീകാരം കമ്മിഷൻ നൽകിയിട്ടുണ്ട്.

2030 ഓടെ ഇലക്ട്രിക് വാഹനങ്ങളും വൈദ്യുതി ഉപഭോഗവും വർദ്ധിക്കുന്നതിനാൽ സോളാർ ചാർജിംഗ് സ്റ്റേഷനുകളെക്കുറിച്ച് ആലോചിക്കുന്നതായി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും ആലോചിക്കും.

കെ.എസ്.ഇ.ബി

പ്രതിസന്ധിയിൽ

കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. 1180 കോടിയുടെ അധിക ചെലവും 11000 കോടിയുടെ കടബാദ്ധ്യതയുമുണ്ട്. പവർ എക്‌സേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥ കെ.എസ്.ഇ.ബിക്ക് കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. പ്രതിദിനം അഞ്ച് കോടിയോളം രൂപ പവർ എക്സ്‌ചേഞ്ചിൽ ചെലവിടണം.

വാട്ടർ അതോറിറ്റി വൈദ്യുതി

കുടിശിക 2479 കോടി

വാട്ടർ അതോറിട്ടിയുൾപ്പടെ സർക്കാർ സ്ഥാപനങ്ങളുടെ കുടിശിക പലിശ സഹിതം 3347.43 കോടിയാണ്. വാട്ടർ അതോറിട്ടിക്ക് മാത്രം 2479 കോടി കുടിശികയുണ്ട്. ഇത് പ്രതിമാസം അടയ്ക്കാത്തതിനാൽ 37 കോടി വീതം വർദ്ധിക്കുകയാണ്.

ഷോളയാർ ഡാം നിറയ്ക്കുന്നതിൽ തമിഴ്നാട് കരാർ ലംഘിച്ചതിനാൽ നഷ്ടമുണ്ടായി. മുഖ്യമന്ത്രി തമിഴ്നാടുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി ജലം ലഭിച്ചിട്ടുണ്ട്. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്നുണ്ട്. സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ള കർഷകർക്ക് അധിക വൈദ്യുതിയുടെ തുക നൽകും.

സം​സ്ഥാ​ന​ ​ഊ​ർ​ജ്ജ​ന​യം രൂ​പീ​ക​രി​ക്കാ​ൻ​ ​സ​മി​തി

​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഊ​ർ​ജ്ജ​ ​ന​യം​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ​ഊ​ർ​ജ്ജ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ച​താ​യി​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​ ​കു​ട്ടി​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു .​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളും​ ​ഊ​ർ​ജ്ജ​ ​മേ​ഖ​ല​യി​ലെ​ ​വി​ദ​ഗ്ധ​രും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​സ​മി​തി.​ ​പു​തി​യ​ ​ന​യം​ ​സൗ​രോ​ർ​ജ്ജം,​ ​ഫ്‌​ളോ​ട്ടി​ങ് ​സോ​ളാ​ർ,​ ​കാ​റ്റി​ൽ​ ​നി​ന്നു​ള്ള​ ​വൈ​ദ്യു​തി,​ ​പാ​ര​മ്പ​ര്യേ​ത​ര​ ​ഊ​ർ​ജ​സ്രോ​ത​സു​ക​ൾ​ ​എ​ന്നി​വ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കും.​ ​പു​ന​രു​പ​യോ​ഗ​ ​സാ​ദ്ധ്യ​ത​യു​ള്ള,​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണ​ത്തി​ന് ​ഉ​ത​കു​ന്ന​ ​ഊ​ർ​ജ​ ​സ്രോ​ത​സു​ക​ളി​ലേ​ക്കു​ള്ള​ ​മാ​റ്റ​മാ​ണ് ​ല​ക്ഷ്യം..​ജ​ലം,​ ​സൂ​ര്യ​പ്ര​കാ​ശം,​ ​കാ​റ്റ്,​ ​ഹൈ​ഡ്ര​ജ​ൻ,​ ​തി​ര​മാ​ല​ ​തു​ട​ങ്ങി​യ​ ​സ്രോ​ത​സു​ക​ൾ​ ​പ​ര​മാ​വ​ധി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​ ​കു​റി​ച്ച് ​പ​രി​ശോ​ധി​ച്ച് ​ക​ര​ട് ​ന​യം​ ​ത​യാ​റാ​ക്കും.

ലൈ​സ​ൻ​സ്,​ ​ആ​ർ.​സി ബു​ക്ക്:​ ​നാ​ലാ​ഴ്ച​യ്ക്ക​കം വി​ത​ര​ണം​ ​ചെ​യ്യും

ന​വം​ബ​ർ​ ​അ​വ​സാ​നം​ ​മു​ത​ൽ​ ​അ​ച്ച​ടി​ ​മു​ട​ങ്ങി​യ​ 3.8​ ​ല​ക്ഷം​ ​ആ​ർ.​സി​ ​ബു​ക്കു​ക​ളും​ 3.5​ ​ല​ക്ഷം​ ​ലൈ​സ​ൻ​സു​ക​ളും​ ​നാ​ലാ​ഴ്ച​യ്ക്ക​കം​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​ബി​ ​ഗ​ണേ​ശ് ​കു​മാ​ർ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ബം​ഗ​ളു​രു​വി​ലെ​ ​ഐ.​ടി.​ഐ​ ​ലി​മി​റ്റ​ഡി​ന് ​ഡി​സം​ബ​ർ​ ​വ​രെ​ 8.66​കോ​ടി​ ​കു​ടി​ശി​ക​യു​ണ്ട്.​ 15​ ​കോ​ടി​ ​അ​നു​വ​ദി​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ ​ധ​ന​വ​കു​പ്പി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ദി​വ​സ​ങ്ങ​ൾ​ക്ക​കം​ ​ശാ​ശ്വ​ത​ ​പ​രി​ഹാ​ര​മു​ണ്ടാ​വും.​ ​പ്രി​ന്റ് ​ചെ​യ്താ​ലു​ട​ൻ​ ​ത​പാ​ലി​ൽ​ ​അ​യ​യ്ക്കാ​തെ​ ​അ​ത​ത് ​ആ​ർ.​ടി​ ​ഓ​ഫീ​സു​ക​ളി​ലേ​ക്ക് ​വി​ത​ര​ണ​ത്തി​നാ​യി​ ​കൈ​മാ​റു​മെ​ന്നും​ ​പി.​കെ.​ബ​ഷീ​റി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

റ​വ​ന്യൂ​ ​പു​റ​മ്പോ​ക്കു​ക​ളിൽ അ​ന​ധി​കൃ​ത​ ​ക്വാ​റി​ക​ൾ​:​ ​മ​ന്ത്രി

​റ​വ​ന്യൂ​ ​പു​റ​മ്പോ​ക്കു​ക​ളി​ൽ​ ​അ​ന​ധി​കൃ​ത​ ​ക്വാ​റി​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​റ​വ​ന്യൂ​ഭൂ​മി​യു​ടെ​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​മാ​രാ​ണ്.​ ​എ​ങ്കി​ലും​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ ​പ​ക്ഷം​ ​മൈ​നിം​ഗ് ​ആ​ൻ​ഡ് ​ജി​യോ​ള​ജി​ ​വ​കു​പ്പ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​റു​ണ്ട്.​ ​നീ​ക്കം​ ​ചെ​യ്ത​ ​ക​രി​ങ്ക​ല്ലി​ന്റെ​ ​റോ​യ​ൽ​റ്റി,​​​ ​വി​ല,​​​ ​പി​ഴ​ ​എ​ന്നി​വ​ ​ഈ​ടാ​ക്കും.​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​പൊ​ലീ​സി​ന് ​രേ​ഖാ​മൂ​ലം​ ​അ​റി​യി​പ്പും​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ജി​ല്ലാ​ ​ഓ​ഫീ​സു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ശ​ക്തി​പ്പെ​ടു​ത്തും.​ ​ഇ​തി​നാ​യി​ ​ജി​ല്ലാ​ ​മി​ന​റ​ൽ​ ​സ്‌​ക്വാ​ഡു​ക​ൾ​ ​രൂ​പീ​ക​രി​ച്ചു.​ ​ഡ്രോ​ൺ​ ​സം​വി​ധാ​നം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള​ ​ന​ട​പ​ടി​യും​ ​പു​രോ​ഗ​മി​ക്കു​ന്നു.

സ​ഞ്ച​യി​ക​യ്ക്ക് ​പ​ക​ര​മു​ള്ള​ ​സ​മ്പാ​ദ്യ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കും​:​ ​മ​ന്ത്രി

​കു​ട്ടി​ക​ളി​ലെ​ ​സ​മ്പാ​ദ്യ​ശീ​ലം​ ​വ​ള​ർ​ത്താ​ൻ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​സ​ഞ്ച​യി​ക​ ​പ​ദ്ധ​തി​ ​നി​റു​ത്ത​ലാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​തേ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​ ​സ്റ്റു​ഡ​ന്റ് ​സേ​വിം​ഗ്സ് ​സ്കീം​ ​സ്കൂ​ളു​ക​ളി​ൽ​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ്കൂ​ളു​ക​ളി​ൽ​ ​ട്ര​സ്റ്റ് ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും​ ​ചു​മ​ത​ല​ക്കാ​ര​നാ​യ​ ​അ​ദ്ധ്യാ​പ​ക​ന് ​ഇ​ൻ​സെ​ന്റീ​വ് ​ന​ൽ​ക​ണ​മെ​ന്നും​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ത്തി​ലു​ണ്ട്. സ്കൂ​ളു​ക​ളെ​ ​സം​ര​ക്ഷി​ക്കാ​നും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സം​ ​ശ​ക്തി​പ്പെ​ടു​ത്താ​നും​ ​സ്കൂ​ൾ​ ​ത​ല​ത്തി​ലും​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ത​ല​ത്തി​ലും​ ​ഫ​ണ്ട് ​സ്വ​രൂ​പി​ക്കും.​ ​സി.​എ​സ്.​ആ​ർ​ ​ഫ​ണ്ട്,​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​സു​മ​ന​സു​ക​ളു​ടെ​യും​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​സ​ഹാ​യം​ ​എ​ന്നി​വ​യ​ട​ക്കം​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ജോ​ബ് ​മൈ​ക്കി​ളി​ന്റെ​ ​ശ്ര​ദ്ധ​ ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.