ചോദ്യം സഭയിൽ വരുന്നതിന്റെ തലേന്ന് മന്ത്രിമാർ മറുപടി ലഭ്യമാക്കണം: സ്പീക്കർ

Wednesday 14 February 2024 12:00 AM IST

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യങ്ങൾ പരിഗണിക്കുന്നതിന്റെ തലേന്ന് വൈകിട്ട് അഞ്ചിനകം മന്ത്രിമാർ ഉത്തരങ്ങൾ നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറണമെന്ന് സ്പീക്കർ എ.എൻ ഷംസീറിന്റെ റൂളിംഗ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ മുൻ സമ്മേളനങ്ങളിൽ 256ഉം നടപ്പ് സമ്മേളനത്തിൽ 199ഉം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് റൂളിംഗ്.

നിയമസഭാ ചട്ടം 47പ്രകാരം തലേന്ന് ഉത്തരങ്ങൾ നൽകാനാവാത്ത സാഹചര്യത്തിലാണ് 15ദിവസത്തെ സമയപരിധി ഉപയോഗിക്കാനാവുന്നത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല. എല്ലാ ചോദ്യങ്ങൾക്കും ഉടൻ ഉത്തരം നൽകണം. ബഡ്ജറ്റ് തിരക്ക് കാരണമാണ് മറുപടി വൈകിയതെന്നും 15 ദിവസ കാലപരിധി ഇനിയും അവശേഷിക്കുന്നുവെന്നുമായിരുന്നു ബാലഗോപാലിന്റെ വിശദീകരണം.

കി​ഫ്ബി​ ​രേ​ഖ​ക​ൾ​ ​ഉ​ട​ൻ​ ​സ​ഭ​യി​ൽ​ ​വ​യ്ക്ക​ണം​:​ ​സ്പീ​ക്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഫ്ബി​യു​ടെ​ ​വാ​ർ​ഷി​ക​ ​റി​പ്പോ​ർ​ട്ടും​ ​ഫ​ണ്ട് ​ട്ര​സ്റ്റി​ ​ക​മ്മി​ഷ​ന്റെ​ ​ഫി​ഡ​ലി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ന​ട​പ്പു​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ത​ന്നെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ​യ്ക്ക​ണ​മെ​ന്ന് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​റി​ന്റെ​ ​റൂ​ളിം​ഗ്.​ ​ബ​ഡ്ജ​റ്റി​നൊ​പ്പം​ ​സ​ഭ​യി​ൽ​ ​സ​മ​ർ​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ് ​ഫി​ഡ​ലി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ​ ​ഉ​ന്ന​യി​ച്ച​ ​ക്ര​മ​പ്ര​ശ്ന​ത്തി​ലാ​ണ് ​സ്പീ​ക്ക​റു​ടെ​ ​റൂ​ളിം​ഗ്.​ ​