എം .ലിജു ചെയർമാനായി കെ.പി.സി.സിയിൽ വാർ റൂം

Wednesday 14 February 2024 1:31 AM IST

തിരുവനന്തപുരം: എ. ഐ.സി.സി മാതൃകയിൽ കേരളത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിനെ സജ്ജമാക്കാൻ കെ.പി.സി.സിയിൽ വാർ റൂം സജ്ജമാവുന്നു. വാർ റൂമിന്റെ ചെയർമാനായി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവിനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിയമിച്ചു.

എട്ട് പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് വാർ റൂമിൽ ഏകോപിപ്പിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

പാർട്ടിയുടെ ഏകോപനവും കോൺഗ്രസിന്റെ സന്ദേവും പ്രവർത്തകരിൽ എത്തിക്കുന്നതാണ് ഇതിൽ മുഖ്യം. മീഡിയ ഏകോപനം, നിയമസഹായ സംവിധാനം, പരിശീലനം, നയഗവേഷണ വിഭാഗം തുടങ്ങിയവയും ചുമതലകളാണ്. സംസ്ഥാനത്തെ 25,177 ബൂത്ത് ഭാരവാഹികൾക്കും ബി.എൽ.എമാർക്കും പരിശീലനം നൽകും. ജെയ്സൺ ജോസഫ്, മണക്കാട് സുരേഷ് എന്നിവരാണ് കോ ചെയർമാൻമാർ.

Advertisement
Advertisement