കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് വീണ് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം, മൂന്നുപേർ ആശുപത്രിയിൽ

Wednesday 14 February 2024 12:01 PM IST

കോഴിക്കോട്: നാദാപുരം വളയത്ത് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്‌ഡ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.