ഡ്രൈവർ തസ്തിക: താത്കാലിക ഒഴിവ്

Thursday 15 February 2024 12:11 AM IST

കൊച്ചി: കേന്ദ്രസംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. എസ്.എസ്.എൽ.സി, മോട്ടോർ കാർ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, മോട്ടോർ കാർ ഡ്രൈവർ തസ്തികയിലെ 3 വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ളവർക്ക് ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 30 വയസ്. പട്ടികജാതി വിഭാഗങ്ങൾക്ക് 35 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 27നകം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement