കേരള പദയാത്ര: ഭവന സന്ദർശനം

Thursday 15 February 2024 12:51 AM IST

അങ്കമാലി: എൻ.ഡി.എ. സംസ്ഥാന ചെയർമാനും ബി.ജെ.പി പ്രസിഡന്റുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെത്തും. രാവിലെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രസന്ദർശനത്തോടെ പരിപാടികൾ ആരംഭിക്കുമെന്ന് ബി. ജെ. പി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത്കുമാർ അറിയിച്ചു. മണ്ഡലത്തിലെ ബലിദാനികളുടെ വീടുകൾ സന്ദർശിക്കുകയും വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തും. മൂന്നിന്
അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ പൊതുസമ്മേളനത്തിൽ നൂറുകണക്കിനു പ്രവർത്തകർക്ക് പാർട്ടി അംഗത്വം നൽകുമെന്നും അറിയിച്ചു. തുടർന്നാരംഭിക്കുന്ന പദയാത്ര അത്താണിയിൽ സമ്മേളനത്തോടെ സമാപിക്കും. ദേശീയ- സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

Advertisement
Advertisement