യു.ഡി.എഫ്, ഉപസമിതി യോഗങ്ങൾ മാറ്റി

Thursday 15 February 2024 12:17 AM IST

തിരുവനന്തപുരം: ഇന്നലെ ചേരാനിരുന്ന യു.ഡി.എഫ് യോഗവും സ്ഥാനാർത്ഥി നിർണയത്തിനുള്ള ഉപസമിതി യോഗവും നിയമസഭാ സമ്മേളനം നീണ്ടതിനാൽ മാറ്റി. ഇന്ന് അവസാനിക്കുന്ന സഭാ സമ്മേളനത്തിന് ശേഷം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കോൺഗ്രസിന്റെ രാഷ്ട്രീയ ജാഥയായ സമരാഗ്നിയിൽ പങ്കെടുക്കാൻ മലപ്പുറത്തേക്ക് തിരിക്കും. എല്ലാവർക്കും സൗകര്യപ്രദമായ തിയതി ഉറപ്പാക്കി ജാഥയ്ക്കിടയിൽ മുന്നണി യോഗം ചേരാനാണ് തീരുമാനം. സീറ്റ് വിഭജനം പൂർത്തിയായ ശേഷം സ്ഥാനാർത്ഥി നിർണയത്തിനുള്ള ഉപസമിതിയും ചേരും.