ട്രാൻ. പെൻഷൻ കുടിശിക രണ്ടാഴ്ചയ്ക്കകം

Thursday 15 February 2024 1:36 AM IST

കൊച്ചി: സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനുള്ള ഉത്തരവിന്റെ പകർപ്പും കൈമാറി. മൂന്നു മാസം പെൻഷൻ മുടങ്ങിയതിനെതിരെ കെ.എസ്.ആർ.ടി.സി. മുൻ ജീവനക്കാർ നൽകിയ കോടതിഅലക്ഷ്യ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.
പെൻഷൻ വിതരണം സംബന്ധിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. കൺസോർഷ്യവുമായി ഉടൻ ധാരണാപത്രം ഒപ്പുവയ്ക്കും. ഇതോടെ 2023 ഡിസംബർ മുതൽ 2024 ഒക്ടോബർ വരെ പെൻഷൻ വിതരണം ചെയ്യാനുള്ള തുക കണ്ടെത്താനാകുമെന്നും സർക്കാർ അറിയിച്ചു. വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജി വീണ്ടും 28ന് പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement