സി.പി.ഐ വകുപ്പുകള്‍ക്ക് അധികമായി 100കോടി, മന്ത്രിമാരുടെ പ്രതിഷേധത്തിന് ഫലമുണ്ടായി; മറ്റുവകുപ്പുകള്‍ക്ക് കിട്ടിയത് 29കോടി

Thursday 15 February 2024 4:52 AM IST

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിഹിതം കുറഞ്ഞുപോയെന്ന പരാതിയുടെ അടസ്ഥാനത്തിൽ നൂറുകോടി രൂപ ധനമന്ത്രി അനുവദിച്ചു.

സി.പി.ഐ മന്ത്രിമാർ പരസ്യമായി പ്രതികരിക്കുകയും അസംതൃപ്തി നിയമസഭയിലടക്കം പ്രകടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.

ബഡ്ജറ്റിന്റെ പൊതുചർച്ചയ്ക്ക് ഇന്നലെ നിയമസഭയിൽ മറുപടി പറയവേയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധിക തുക വകയിരുത്തിയതായി അറിയിച്ചത്. മറ്റുവകുപ്പുകൾക്ക് മൊത്തം 29 കോടി രൂപയാണ് അനുവദിച്ചത്.

സപ്ളൈകോയ്ക്ക് തുക തീരെ കുറഞ്ഞുപോയെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ബഡ്ജറ്റ് അവതരിച്ച ദിവസംതന്നെ ശക്തമായി പ്രതികരിച്ചിരുന്നു. നൂറുകോടിയിൽ 71കോടിയും അദ്ദേഹത്തിന്റെ വകുപ്പിനാണ് അനുവദിച്ചത് . ബഡ്ജറ്റിൽ പൊതുവിതരണ മേഖലയ്ക്ക് അനുവദിച്ചത് 1930കോടി ആയിരുന്നു. ഇത് 2001കോടിയായി ഉയർന്നു.

കെ.എസ്.ആർ.ടി.സി.ക്ക് ബഡ്ജറ്റ് വിഹിതം 900കോടിയാണെങ്കിലും നടപ്പ് വർഷം നൽകിയത് നാലായിരം കോടിയോളം രൂപയാണെന്നും സമാനരീതിയിൽ സപ്ളൈകോയ്ക്കും പണം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

സി.പി.ഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന കൃഷി, റവന്യൂ, മൃഗ സംരക്ഷണം എന്നീ വകുപ്പുകൾക്കാണ് ബാക്കി തുക കിട്ടുന്നത്.

ബഡ്ജറ്റ് ചെലവിനത്തിൽ 129 കോടിരൂപ വർദ്ധിച്ചു.ബഡ്ജറ്റ് കമ്മി 273കോടിയിൽ നിന്ന് 403.94കോടിയായി.

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം ധനമന്ത്രി നിരസിച്ചു. നിലവിലെ 1600 രൂപ യഥാസമയം കൊടുക്കാൻ ശ്രമിക്കും. കേന്ദ്ര വിഹിതം കിട്ടുന്ന മുറയ്ക്ക് അതു സാധ്യമാവും. നെൽവിലയുടെ കേന്ദ്രവിഹിതം കിട്ടാൻ ആറുമാസംവരെ കാലതാമസം നേരിടുന്നു. അതുകൊണ്ടാണ് ബാങ്ക് വായ്പയായി കർഷകർക്ക് വില നൽകുന്നത്.

# അധിക വിഹിതം

(തുക കോടിയിൽ)

*നോർക്ക അന്താരാഷ്ട്ര സാംസ്‌കാരിക സമുച്ചയം..... 5 *സയൻസ് സിറ്റിക്ക്.......................................................................... 5

*സാംസ്‌കാരിക ഡിജിറ്റൽ സർവേ......................................... 3

*മീഡിയ അക്കാഡമി പുതിയ കെട്ടിടം..................................... 3

*പട്ടയ മിഷൻ തുടർപ്രവർത്തനം.............................................. 3

* നെൽവയൽ പൂർവ്വസ്ഥിതിയിലാക്കാൻ........................... 2

*സർക്കാർ ഭൂമിസംരക്ഷണം...................................................... 2

*ക്ഷീരവികസനം കേന്ദ്രപദ്ധതിക്ക്മാച്ചിംഗ് ഫണ്ട്.............2

*കർഷക തൊഴിലാളി ക്ഷേമനിധി.......................................... 20

*ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്.................................... 10

*മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്................. 5

*ശാസ്താംകോട്ട കായൽ സംരക്ഷണം.................................... 1

* 7സിമെറ്റ്നഴ്സിംഗ് കോളേജുകൾ....................................... 7

പുതിയ പ്രഖ്യാപനങ്ങൾ

*സഹകരണമേഖലയിൽ വ്യവസായ പാർക്കുകൾക്ക് സഹായം

*സഹകരണറൈസ് മില്ലുകൾ, റബ്‌കോ തുടങ്ങിയവയ്ക്ക് സഹായം

*പൂരക്കളി അക്കാഡമിയ്ക്ക് സർക്കാർ സഹായം

*ജി.എസ്.ടി രഹസ്യവിവരകൈമാറ്റത്തിന് സമ്മാനപദ്ധതി

പദ്ധതിയിലെ മാറ്റം

*1000കോടിയുടെ നിർമ്മാണ പദ്ധതിയിൽ ഗ്രാമീണറോഡുകൾക്ക് മുൻഗണന

*നവകേരള സദസ്സുകളിൽ ഉയർന്നുവന്നപദ്ധതികൾക്കുളള 1000കോടി 140മണ്ഡലത്തിലും ഓരോപദ്ധതി

സ​പ്ളൈ​കോ​ ​സ​ബ്സി​ഡി 35​ ​ശ​ത​മാ​ന​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​പ്ളൈ​കോ​ ​വ​ഴി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ 13​ഇ​നം​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​സ​ബ്സി​ഡി​ 35​ ​ശ​ത​മാ​ന​മാ​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ചേ​ർ​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.55​ ​ശ​ത​മാ​നം​ ​വ​രെ​ ​സ​ബ്സി​ഡി​ ​ന​ൽ​കി​യി​രു​ന്നു.​ ​വ​ൻ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​വ​ന്ന​തോ​ടെ സ​ബ്സി​ഡി​ 35​ ​ശ​ത​മാ​ന​ത്തി​ൽ​ ​കൂ​ട​രു​തെ​ന്ന് ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​രു​ന്നു.​ ​ര​ണ്ടു​ ​മാ​സം​ ​മു​മ്പ് ​ശു​പാ​ർ​ശ​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തു​വ​രു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​തീ​രു​മാ​നം​ ​നീ​ട്ടി​കൊ​ണ്ടു​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​സ​പ്ളൈ​കോ​യു​ടെ​ ​സ​ബ്സി​ഡി​ ​അ​രി​ ​വി​ത​ര​ണം​ ​നി​ല​യ്ക്കു​ക​യും​ 29​ ​രൂ​പ​യ്ക്ക് ​കേ​ന്ദ്രം ഭാ​ര​ത് ​അ​രി​ ​ഇ​റ​ക്കു​ക​യും​ ​ചെ​യ്ത​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്റി​പ്പോ​ർ​ട്ട് ​അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള​ ​മ​ന്ത്രി​സ​ഭാ​ ​തീ​രു​മാ​നം.​ ​പു​തി​യ​ ​സ​ബ്സി​ഡി​ ​വി​ല​യ്ക്ക് ​അ​രി​ ​എ​ത്തി​ക്കാ​നാ​വും​ ​ഇ​നി​ ​ശ്ര​മം.​ ​ഇ​ന്ന​ലെ​ ​ഭ​ക്ഷ്യ​ ​വ​കു​പ്പി​ന് ​അ​ധി​ക​മാ​യി​ ​ബ​ഡ്ജ​റ്റി​ൽ​ 70​ ​കോ​ടി​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

രക്ഷാ പാക്കേജ് സ​ബ്സി​ഡി​ ​സാ​ധ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ​ ​ജ​നം​ ​കൈ​യൊ​ഴി​ഞ്ഞ​ ​സ​പ്ളൈ​കോ​യെ​ ​പ​ഴ​യ​ ​പ്ര​താ​പ​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​ക്കാ​ൻ​ 500​ ​കോ​ടി​യു​ടെ​ ​ര​ക്ഷാ​പാ​ക്കേ​ജു​മാ​യി​ ​ഭ​ക്ഷ്യ​വ​കു​പ്പ് .​ ​ബ​ഡ്ജ​റ്റ് ​വി​ഹി​തം,​​​​​ ​സ്കൂ​ൾ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​പ​ദ്ധ​തി​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ന​ൽ​കാ​നു​ള്ള​ 250​ ​കോ​ടി​യു​ടെ​ ​കു​ടി​ശി​ക,​​​ ​പ്ളാ​ൻ,​​​ ​നോ​ൺ​പ്ളാ​ൻ​ ​ഫ​ണ്ട് ​എ​ന്നി​വ​യി​ലൂ​ടെ​യാ​കും​ 500​ ​കോ​ടി​ ​ക​ണ്ടെ​ത്തു​ക.