വസ്ത്ര വ്യാപാര മേഖലയ്ക്ക് വെല്ലുവിളിയായി കേന്ദ്ര നിയമം

Thursday 15 February 2024 12:21 AM IST

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ(എം.എസ്.എം.ഇ) സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ ‌ഏർപ്പെടുത്തിയ പുതിയ നിയമം സംസ്ഥാനത്തെ വസ്ത്ര വ്യാപാര മേഖലയ്ക്ക് മരണക്കെണിയാകുന്നു. എം.എസ്.എം.ഇ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ ഉത്പ്പന്നങ്ങളുടെ പേയ്‌മെന്റ് 15 ദിവസത്തിനുള്ളിലോ പ്രത്യേക കരാർ ഉണ്ടെങ്കിൽ പരമാവധി 45 ദിവസത്തിനുള്ളിലോ തീർപ്പാക്കണമെന്നാണ് പുതിയ നിയമം. മാർച്ച് 31 ന് മുൻപ് ഇവർക്ക് പണം നൽകാനുണ്ടെങ്കിൽ ഈ തുക വ്യാപാരികളുടെ വരുമാനമായി കണക്കാക്കിആദായ നികുതി ഈടാക്കുമെന്ന നിബന്ധനയാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

പുതിയ ഭേദഗതി മൂലം പരമ്പരാഗതമായി ലഭിക്കുന്ന ക്രെഡിറ്റുകൾ വസ്ത്ര വ്യാപാരികൾക്ക് നഷ്ടമാകുകയാണ്. ഇപ്പോഴത്തെ നിയമ ഭേദഗതി സംസ്ഥാനത്തെ വസ്ത്ര വ്യാപാര മേഖലയെ തകർക്കുമെന്ന് കേരള ടെക്സ്‌റ്റൈയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ(കെ.ജി.ടി.എ) എറണാകുളം വനിത വിഭാഗം പ്രസിഡന്റ് ബീന കണ്ണൻ. കെ.ജി.ടി.എ ജില്ലാ പ്രസിഡന്റ് കെ.ഡി ജോൺസൺ, സെക്രട്ടറി നവാബ് ജാൻ. വനിത വിഭാഗം വർക്കിംഗ് പ്രസിഡന്റ് ജെക്സി ഡേവിഡ്. വനിതാ വിഭാഗം ജനറൽ സെക്രട്ടറി ബിന്ദു ടോമി എന്നിവർ പറഞ്ഞു.

Advertisement
Advertisement