മാസ് ഖത്തർ വാർഷികം ആഘോഷിച്ചു

Thursday 15 February 2024 12:22 AM IST
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ, ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ മാസ് ഖത്തറിന്റെ ഇരുപതാം വാർഷികം പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. ഡോ.എൻ. സാദത്ത് അദ്ധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം സലീം നാലകത്ത് നിർവഹിച്ചു. എ.പി. മണികണ്ഠൻ ഏറ്റുവാങ്ങി.ബാലൻ പാറക്കൽ, ജമാൽ കോരങ്കോട്ട്, ജെയിംസ് മരുതോങ്കര,നൗഷാദ് കാഞ്ഞായി, അസീസ് കിളയിൽ, ഡി. സന്തോഷ്, ബിജു തോമസ്, ഖാലിദ് ചാത്തോത്ത്, കെ.പി.ഇക്ബാൽ, കെ.കെ. ഉസ്മാൻ, ടി.ടി. കുഞ്ഞമ്മത്, ജലീൽ കാവിൽ, അഡ്വ :രാജശ്രീ, സി.കെ. ഉബൈദ്, നസീഹ മജീദ് പി.പി. നൗഫൽ, ജിബി ജോസഫ്, റിയാസ് പുളിയത്ത്, എം. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement