യു​.കെ​യും​ ​ജ​പ്പാ​നും​ ​മാ​ന്ദ്യ​ത്തിലേക്ക്

Friday 16 February 2024 12:17 AM IST

ജർമ്മനി ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി

കൊച്ചി: തുടർച്ചയായി രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതോടെ ജപ്പാനും യു.കെയും ഔദ്യോഗികമായി മാന്ദ്യത്തിലായി. ഇതോടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ജർമ്മനി മാറി. ഇന്ത്യയ്ക്ക് മുകളിലായി ജപ്പാൻ നാലാം സ്ഥാനത്തേക്ക് വഴുതി.

ചൈനയിലെ സാമ്പത്തിക തളർച്ച മൂലം ഉപഭോഗത്തിലുണ്ടായ ഇടിവും ഉത്പാദന രംഗത്തെ പ്രതിസന്ധികളുമാണ് ജപ്പാനെ വലക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ജപ്പാനിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഒരു ഫാക്ടറിയുടെ പ്രവർത്തനം നിറുത്തിയതിനാൽ അടുത്ത പാദത്തിലും വളർച്ചാ നിരക്ക് കുറയുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാലയളവിൽ ജപ്പാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി) 0.4 ശതമാനം ഇടിവുണ്ടായി. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജി.ഡി.പി 3.3 ശതമാനം കുറഞ്ഞിരുന്നു.

യു.കെയിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 0.3 ശതമാനം ഇടിവാണുണ്ടായത്. സെപ്തംബർ പാദത്തിലും ജി.ഡി.പിയിൽ 0.1 ശതമാനം കുറവുണ്ടായിരുന്നു. ഇതോടെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ അടുത്ത മാസം ബാങ്ക് ഒഫ് ജപ്പാനും ബാങ്ക് ഒഫ് ഇംഗ്ളണ്ടും മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ സാദ്ധ്യതയേറി.

വ്യാ​പാ​ര​ ​ക​മ്മി​ ​കുറച്ച് ഇന്ത്യ

കൊ​ച്ചി​:​ ​ജ​നു​വ​രി​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​വ്യാ​പാ​ര​ ​ക​മ്മി​ ​ഒ​ൻ​പ​ത് ​മാ​സ​ത്തെ​ ​കു​റ​ഞ്ഞ​ ​നി​ര​ക്കാ​യ​ 1750​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.​ ​ക​യ​റ്റു​മ​തി​യും​ ​ഇ​റ​ക്കു​മ​തി​യും​ ​ത​മ്മി​ലു​ള്ള​ ​വി​ട​വാ​യ​ ​വ്യാ​പാ​ര​ ​ക​മ്മി​ ​ഡി​സം​ബ​റി​ൽ​ 1980​ ​കോ​ടി​ ​ഡോ​ള​റാ​യി​രു​ന്നു.​ ​ജ​നു​വ​രി​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ഉ​ത്പ​ന്ന​ ​ക​യ​റ്റു​മ​തി​ ​മു​ൻ​വ​ർ​ഷം​ ​ഇ​തേ​കാ​ല​യ​ള​വി​നേ​ക്കാ​ൾ​ 3.1​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 3690​ ​കോ​ടി​ ​ഡോ​ള​റാ​യി.​ ​ഇ​റ​ക്കു​മ​തി​ ​മൂ​ന്ന് ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 5440​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.
അ​തേ​സ​മ​യം​ ​ഡി​സം​ബ​റി​ലെ​ ​ക​ണ​ക്കു​ക​ളു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​ക​യ​റ്റു​മ​തി​യി​ൽ​ ​നാ​ല് ​ശ​ത​മാ​ന​വും​ ​ഇ​റ​ക്കു​മ​തി​യി​ൽ​ ​ആ​റ് ​ശ​ത​മാ​ന​വും​ ​ഇ​ടി​വു​ണ്ട്.
ചെ​ങ്ക​ട​ലി​ലെ​ ​പ്ര​ശ്ന​ങ്ങ​ളും​ ​യൂ​റോ​പ്പി​ലെ​ ​മാ​ന്ദ്യ​വും​ ​ഉ​ത്പ​ന്ന​ ​വി​ല​യി​ലെ​ ​ഇ​ടി​വും​ ​മ​റി​ക​ട​ന്ന് ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​നേ​ടാ​നാ​യെ​ന്ന് ​വാ​ണി​ജ്യ​ ​മ​ന്ത്രാ​ല​യം​ ​സെ​ക്ര​ട്ട​റി​ ​സു​നി​ൽ​ ​ബാ​ർ​ത്‌​വാ​ൾ​ ​പ​റ​ഞ്ഞു.

Advertisement
Advertisement