മുഖ്യമന്ത്രി നാടകക്കമ്പനി തുടങ്ങുന്നതാണ് നല്ലത്: ഗവർണർ
Friday 16 February 2024 12:45 AM IST
തൃശൂർ: ഒരു വശത്ത് എസ്.എഫ്.ഐക്കാരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി നാടകക്കമ്പനി തുടങ്ങുന്നതാണ് നല്ലതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം. ഞാൻ ഒന്നിനെയും ഭയപ്പെടില്ല. പൊലീസിനോട് സഹതാപം മാത്രമാണുള്ളത്. മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണെന്നും ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയുടെ നവതി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.