യൂത്ത് പാർലമെന്റിൽ പങ്കെടുക്കാം

Friday 16 February 2024 5:21 PM IST

കൊച്ചി: കേന്ദ്ര യുവജന മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന നാഷണൽ യൂത്ത് പാർലമെന്റ് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരം.

18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. സ്‌ക്രീനിംഗിനു ശേഷം നടത്തുന്ന ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. നാഷണൽ യൂത്ത് പാർലമെന്റിൽ ഒന്നാംസ്ഥാനക്കാർക്ക് 2 ലക്ഷം രൂപയാണ് സമ്മാനം.

അപേക്ഷകർ മേരാ യുവഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ജില്ലാതല മത്സരം 20 നു നടക്കും. വിവരങ്ങൾക്ക് :04842422800, 8714508255.

Advertisement
Advertisement