ടയർ ഡീലേഴ്‌സ് അസോ. സമ്മാനങ്ങൾ നൽകും

Friday 16 February 2024 6:59 PM IST

കൊച്ചി: ടയർ ഡീലേഴ്‌സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള ഉപഭോക്താക്കൾക്കായി നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നാല് സ്വിഫ്റ്റ് കാറുകളാണ് സമ്മാനമായി നൽകുന്നത്. 14 ജില്ലകളി​ലെ ഒരാൾക്കും വീതം സ്‌കൂട്ടറുകളും സമ്മാനിക്കും. സംസ്ഥാന പ്രസിഡന്റ് അസി തോമസ് അദ്ധ്യക്ഷനായ ചടങ്ങ് എറണാകുളം റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ ജി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കാപ്പിള്ളിൽ ,അഡ്വ.രാജേഷ് കുമാർ.ടി.കെ, ജയ്‌സൺ ജോക്കബ് മാത്യു, അസോസിയേഷൻ ട്രഷറർ മുഹമ്മദ് റാഫി, ടി​.സി​.നൗഷാദ്, ശിവകുമാർ പാവളം, ഷാജി മുഹമ്മദ്, മുജീബ് റഹ്മാൻ എന്നിവരും സംസാരിച്ചു.

Advertisement
Advertisement