മതേതരത്വത്തിന് വിരുദ്ധമായത് വിദ്യാലയങ്ങളിൽ അനുവദിക്കില്ല

Saturday 17 February 2024 12:00 AM IST

തിരുവനന്തപുരം: മതേതരത്വത്തിന് വിരുദ്ധമായ യാതൊന്നും വിദ്യാലയങ്ങളിൽ അനുവദിക്കില്ലെന്നും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. കോഴിക്കോട്ടെ സ്‌കൂളിൽ പൂജ നടത്തിയസംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ കേരളം ശാന്തമായി മുന്നോട്ടുപോവുകയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് നീങ്ങരുത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മതേതര്വത്തെ മുറകെപിടിക്കും വിധമാണ് പ്രവർത്തിക്കേണ്ടത്.അയോദ്ധ്യാ പ്രതിഷ്ഠാദിനത്തിൽ കാസർകോട് ജില്ലയിലെ സ്‌കൂളിലുണ്ടായ സംഭവത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നതാണ് സർക്കാർ നിലപാട്. യാന്ത്രികമായി നടപടി പ്രഖ്യാപിക്കുന്നതിനെക്കാൾ അവരെക്കൂടി ബോദ്ധ്യപ്പെടുത്തിയാകും നടപടിയെന്നും മന്ത്രി പറഞ്ഞു.

എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്ന,​ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ആവശ്യം കോടതി തള്ളിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോടതി പറഞ്ഞത് നടക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ

സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ചുള്ള ,ചോദ്യത്തിന് കഴിഞ്ഞ പ്രാവശ്യം പരാജയപ്പെട്ട മണ്ഡലമാണ് ആറ്റിങ്ങൽ. ഇക്കുറി വിജയിക്കുമെന്നായിരുന്നു പ്രതികരണം.

​ ​കാ​ർ​ഷി​ക​ ​വി.​സി​ ​നി​യ​മ​നം​ ​--

പ്ര​തി​നി​ധി​യെ​ ​ന​ൽ​കാ​ത്ത​ത്
ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​വി.​സി​ ​നി​യ​മ​ന​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​പ്ര​തി​നി​ധി​യെ​ ​ന​ൽ​കാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​ത​ള്ളി​യ​ ​വി​വ​രം​ ​ഗ​വ​ർ​ണ​ർ​ ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ക്കും.​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​ഗ​വ​ർ​ണ​ർ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഭേ​ദ​ഗ​തി​ ​നി​യ​മം​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പു​വ​യ്ക്കാ​ത്ത​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​എ​തി​ർ​ ​നീ​ക്കം.
സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​പ്ര​തി​നി​ധി​യാ​യി​ ​മു​ൻ​ ​വി.​സി​ ​ഡോ.​പി.​ ​രാ​ജേ​ന്ദ്ര​ന്റെ​ ​പേ​ര് ​താ​ത്കാ​ലി​ക​ ​വി.​സി​ ​ഡോ.​ ​ബി.​അ​ശോ​ക് ​നി​ർ​ദ്ദേ​ശി​ച്ച​പ്പോ​ൾ​ 4​ ​കോ​ൺ​ഗ്ര​സ് ​പ്ര​തി​നി​ധി​ക​ൾ​ ​അ​നു​കൂ​ലി​ച്ചി​രു​ന്നു.​ ​പ്രോ​ ​ചാ​ൻ​സ​ല​റാ​യ​ ​കൃ​ഷി​ ​മ​ന്ത്രി​ ​പി.​ ​പ്ര​സാ​ദും​ ​ഔ​ദ്യോ​ഗി​ക,​ ​എ​ൽ.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ളു​മ​ട​ക്കം​ 18​ ​പേ​ർ​ ​എ​തി​ർ​ത്തു.​ ​ഇ​തോ​ടെ​ ​പ്ര​മേ​യം​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ൽ​ ​ത​ള്ളി.​ ​ഇ​ക്കാ​ര്യം​ ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ച്ച് ​തു​ട​ർ​ന​ട​പ​ടി​ ​എ​ന്താ​വ​ണ​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​അ​ഭി​പ്രാ​യം​ ​തേ​ടും.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​സെ​ന​റ്ര് ​പ്ര​തി​നി​ധി​യെ​ ​ന​ൽ​ക​ണ​മെ​ന്നും​ ​ഇ​ല്ലെ​ങ്കി​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​മു​ന്നോ​ട്ടു​പോ​വാ​മെ​ന്നു​മാ​ണ് ​കേ​ര​ള​ ​വാ​ഴ്സി​റ്റി​യി​ലെ​ ​കേ​സി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ്.