വാഴ്സിറ്റികളിലെ ഇടപെടൽ : 3 തിരിച്ചടിയിലും പഠിക്കാതെ സർക്കാർ

Sunday 18 February 2024 12:00 AM IST

തിരുവനന്തപുരം: താത്പര്യ സംരക്ഷണത്തിന് സർക്കാരിന്റെ അനാവശ്യ സമ്മർദ്ദവും ഇടപെടലും കാരണം മൂന്ന് വി.സിമാരെ പുറത്താക്കി കോടതികൾ പ്രഹരിച്ചെങ്കിലും പാഠംപഠിക്കാതെ സർക്കാർ സർവകലാശാലകളിലെ ഇടപെടലുകൾ തുടരുന്നു. സാങ്കേതിക വാഴ്സിറ്റി വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീ, ഫിഷറീസ് വി.സിയായിരുന്ന റിജി ജോൺ, കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ എന്നിവരാണ് പുറത്താക്കപ്പെട്ടവർ. മൂന്നിലും നിയമനത്തിലെ ക്രമക്കേടുകളായിരുന്നു കാരണം. വി.സി നിയമനത്തിൽ ചാൻസലറായ ഗവർണറുടെ നിലപാടാണ് അന്തിമമെന്നും സർക്കാരിന്റെ ഒരുതരത്തിലുമുള്ള ഇടപെടലും പാടില്ലെന്നും സുപ്രീംകോടതി ഉത്തരവുകളുണ്ടായിരിക്കെയാണ്, പ്രോ ചാൻസലറുടെ അധികാരമുപയോഗിച്ച് കേരള സെനറ്റിൽ മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയായതും ഗവർണർക്ക് പ്രതിനിധിയെ നൽകില്ലെന്ന് പ്രമേയം പാസാക്കിയതും. പന്ത് ഇനി ഗവർണറുടെ കോർട്ടിലാണ്. മന്ത്രി അദ്ധ്യക്ഷയായ യോഗം ഗവർണർ അസാധുവാക്കാനാണിട.

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വി.സി സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കാനിടയാക്കിയത് മന്ത്രി ബിന്ദുവിന്റെ ഇടപെടലായിരുന്നു. സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട്, മന്ത്രിയുടെ ശുപാർശക്കത്തുകളുടെ അടിസ്ഥാനത്തിൽ ഗോപിനാഥിനെ പുനർനിയമിച്ചത് സർക്കാരിന്റെ അനാവശ്യ ഇടപെടൽ കാരണമാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിധിച്ചത്. രാജശ്രീയുടെ പുറത്താക്കലിനിടയാക്കിയത് സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉൾപ്പെട്ടതാണ്. യു.ജി.സി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നല്ല നിയമിച്ചതെന്നതാണ് റിജി ജോണിന്റെ പുറത്താക്കലിന് കാരണമായത്. സർക്കാരിന്റെ ഇടപെടൽ വി.സി നിയമന പ്രക്രിയയെ വികലമാക്കിയെന്നും ചാൻസലറുടെ അധികാരത്തിൽ ഇടപെടുന്നത് രാഷ്ട്രീയ മേധാവിയുടെ ശാസനമായി മാത്രമേ കാണാനാവുകയുള്ളെന്നും കണ്ണൂർ വി.സിക്കേസിലെ ഉത്തരവിൽ പറയുന്നു.

സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാനുള്ള ഹൈക്കോടതി ഉത്തരവനുസരിച്ച് വിളിച്ചുചേർത്ത കേരള സെനറ്റിലാണ് വി.സിയെ മാറ്റി മന്ത്രി ബിന്ദു അദ്ധ്യക്ഷയായത്. നിർദ്ദേശിക്കപ്പെട്ട 2 പേരുകളും ഒഴിവാക്കി, പ്രതിനിധിയെ നൽകില്ലെന്ന് പ്രമേയം പാസാക്കി. ചാൻസലറുടെ അഭാവത്തിലോ അദ്ദേഹത്തിന് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിലോ പ്രയോഗിക്കേണ്ട അധികാരമാണ് ചാൻസലറുണ്ടായിരിക്കെ മന്ത്രി പ്രയോഗിച്ചത്. ഗവർണർ രാജിവച്ചശേഷം പുതിയയാൾ വരാൻ വൈകുകയോ വിദേശത്തായിരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താലാണ് പ്രോ വി.സിക്ക് അധികാരമുള്ളത്.

തിരിച്ചടികൾ ഇങ്ങനെ

1) 2022 ഒക്ടോബർ 21

സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കി

2) 2022 നവംബർ 14

ഫിഷറീസ് സർവകലാശാല വി.സി ഡോ.റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി

3) 2023 നവംബർ 30

കണ്ണൂർ സർവകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി പുറത്താക്കി

ചാൻസലർ വെറും പദവിയല്ല

 വി.സി നിയമനത്തിലടക്കം തീരുമാനം ചാൻസലറുടേത്. അത് അന്തിമം

 ചാൻസലർ എന്നത് വെറും സ്ഥാനപ്പേരല്ല, വാഴ്സിറ്റിയിൽ പ്രധാന ചുമതല

 മറ്റാരുടെയെങ്കിലും താത്പര്യം, ആജ്ഞ അനുസരിച്ചാൽ നിയമവിരുദ്ധം

 ചാൻസലറും സംസ്ഥാന സർക്കാരുമായി കൃത്യമായ വേർതിരിവ് നിയമത്തിലുണ്ട്

(കണ്ണൂർ വി.സിക്കേസിൽ

സുപ്രീംകോടതി പറഞ്ഞത്)

നാ​ലു​ ​വി.​സി​മാ​രെ​ ​പു​റ​ത്താ​ക്കാൻ
ഗ​വ​ർ​ണ​റു​ടെ​ ​ര​ണ്ടാം​ ​ഹി​യ​റിം​ഗ്

​യു.​ജി.​സി​യെ​യും​ ​ക​ക്ഷി​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​ന​ത്തി​ൽ​ ​അ​പാ​ക​ത​യു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​നാ​ലു​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​രെ​ ​പു​റ​ത്താ​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​ഈ​ ​മാ​സം​ 24​ന് ​ഗ​വ​ർ​ണ​ർ​ ​അ​വ​രു​ടെ​ ​ര​ണ്ടാം​ ​ഹി​യ​റിം​ഗ് ​ന​ട​ത്തും.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണി​ത്.​ ​യു.​ജി.​സി​ ​ച​ട്ടം​ ​ലം​ഘി​ച്ചു​ള്ള​ ​നി​യ​മ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​കാ​ലി​ക്ക​റ്റ് ​(​ഡോ.​എം.​ജെ.​ജ​യ​രാ​ജ്),​ ​സം​സ്കൃ​തം​ ​(​ഡോ.​എം.​വി.​നാ​രാ​യ​ണ​ൻ​),​ ​ഓ​പ്പ​ൺ​ ​(​പി.​എം​ ​മു​ബാ​റ​ക് ​പാ​ഷ​),​ ​ഡി​ജി​റ്റ​ൽ​ ​(​ഡോ.​സ​ജി​ ​ഗോ​പി​നാ​ഥ്)​ ​എ​ന്നി​വ​രെ​യാ​വും​ ​പു​റ​ത്താ​ക്കു​ക.​ ​ഹി​യ​റിം​ഗി​ൽ​ ​യു.​ജി.​സി​യെ​ക്കൂ​ടി​ ​ക​ക്ഷി​യാ​ക്കി.​ ​യു.​ജി.​സി​ ​സ്റ്റാ​ൻ​ഡിം​ഗ് ​കോ​ൺ​സി​ൽ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​രാ​ജ്ഭ​വ​ൻ​ ​നോ​ട്ടീ​സ​യ​ച്ചു.
വി.​സി​മാ​രെ​ ​കേ​ട്ട​ശേ​ഷം​ ​ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഗ​വ​ർ​ണ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഫെ​ബ്രു​വ​രി​ ​ര​ണ്ടി​ന് ​ആ​ദ്യ​ഘ​ട്ട​ ​ഹി​യ​റിം​ഗ് ​ന​ട​ത്തി​യി​രു​ന്നു.​ ​അ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ഉ​ന്ന​യി​ച്ച​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​വ്യ​ക്ത​ത​ ​വ​രു​ത്താ​നാ​ണ് ​ര​ണ്ടാം​ ​ഹി​യ​റിം​ഗ്.​ ​ഇ​തി​നു​ശേ​ഷം​ ​ഗ​വ​ർ​ണ​ർ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​അ​യോ​ഗ്യ​രാ​ണെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ഉ​ത്ത​ര​വി​ട്ടാ​ലും​ ​വി.​സി​മാ​രു​ടെ​ ​പി​രി​ച്ചു​വി​ട​ൽ​ ​ന​ട​പ്പാ​ക്കാ​ൻ​ 10​ ​ദി​വ​സം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​വി.​സി​മാ​ർ​ക്ക് ​അ​പ്പീ​ൽ​ ​ന​ൽ​കാ​നാ​വും.​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ക്കാ​ണ് ​ഇ​പ്പോ​ൾ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ചു​മ​ത​ല.​ ​അ​ദ്ദേ​ഹ​ത്തെ​ ​ഗ​വ​ർ​ണ​ർ​ ​ഒ​ഴി​വാ​ക്കി​യാ​ൽ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും​ ​വി.​സി​യി​ല്ലാ​താ​വും.

Advertisement
Advertisement