തെയ്യം കണ്ട് മടങ്ങുന്നതിനിടെ കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു
Sunday 18 February 2024 8:21 AM IST
കാസർകോട്: പെരിയയിൽ കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അർദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തെയ്യം കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം.