സോഷ്യൽ പൊലീസിംഗ് വാർഷിക സമ്മേളനം

Sunday 18 February 2024 5:54 PM IST

കൊച്ചി: സോഷ്യൽ പൊലീസിംഗ് കൊച്ചി സിറ്റി ഡിവിഷൻ വാർഷിക സമ്മേളനം ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ യു.ശ്രീജിത്ത്, എസ്.ഐ ബാബു പി. ജോൺ, സുരജ് കുമാർ, സുരാജ് അലിശേരി എന്നിവർ പ്രസംഗിച്ചു. ജീവിത നിപുണതകളെക്കുറിച്ച് അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.

മികച്ച ചൈൽഡ് ഫ്രണ്ട്ലി പൊലീസ് സ്റ്റേഷനായി സെൻട്രൽ സ്റ്റേഷൻ തിരഞ്ഞെടുത്തു. മികച്ച ചൈൽഡ് വുമൺ പ്രൊട്ടക്ഷൻ ഓഫീസറായി തിരഞ്ഞെടുത്ത തോപ്പുംപടി സ്റ്റേഷനിലെ എ.എസ്.ഐ അനിൽകുമാറിനെയും

അസി. ചൈൽഡ് വുമൺ ഓഫീസറായി തിരഞ്ഞെടുത്ത കൊച്ചി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശാലിനിയെയും ചടങ്ങിൽ അനുമോദിച്ചു.

Advertisement
Advertisement