സായാഹ്ന പ്രതിഷേധ സംഗമം

Monday 19 February 2024 12:22 AM IST

തൃപ്പൂണിത്തുറ: അധികാരികളുടെ അനാസ്ഥ വരുത്തി വച്ച ചൂരക്കാട് ദുരന്തത്തിനിരയായവർക്കു സമയബന്ധിതമായി നഷ്ടപരിഹാരം നൽകണമെന്നും അപകടകരമായ വെടിക്കെട്ടുകൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ട്രൂറയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സംഗമം നടത്തി. കേടുപാടുകൾ സംഭവിച്ച 321 വീടുകൾ സമയബന്ധിതമായി വാസയോഗ്യമാക്കാൻ ഇടക്കാലാശ്വാസം പ്രഖ്യാപിക്കണം. ജില്ലയുടെ ചുമതലയുള്ള മന്ത്രി ദുരന്ത പ്രദേശം സന്ദർശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രൂറ ദക്ഷിണ മേഖലാ പ്രസിഡന്റ് എം.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. കൺവീനർ വി.സി. ജയേന്ദ്രൻ, വനിതാവേദി പ്രസിഡന്റ് പി.എസ്. ഇന്ദിര, സി.എസ്. മോഹനൻ, അംബികാ സോമൻ, ജാൻസി ജോസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement