പ്രവാസികൾക്ക് കോളടിച്ചു, ഈ ഗൾഫ് രാജ്യത്തിൽ നിന്നുള്ള യാത്രക്കാർക്ക് അധിക ബാഗേജിന് നിരക്കിളവ്, 45 ശതമാനം വരെ കുറയ്ക്കുമെന്ന് എയർഇന്ത്യ

Sunday 18 February 2024 6:47 PM IST

മസ്കറ്റ് : യാത്രക്കാർക്കുള്ള അധിക ബാഗേജിന് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് അധിക ബാഗേദുകൾ നിരക്കിളവ് പ്രഖ്യാപിച്ചത്. അധിക ബാഗേജിന് 45 ശതമാനം വരെ ഇളവ് ലഭിക്കും.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാർച്ച് 30വരെ ഇളവ് ലഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അറിയിച്ചു. അഞ്ച് കിലോ അധിക ബാഗേജിന് നേരത്തെ 16 റിയാലാണ് ഈടാക്കിയിരുന്നത്. നിലവിൽ ഇത് ഒമ്പത് റിയാലായി കുറഞ്ഞു. 10 കിലോ അധിക ബാഗേജിന് 32 റിയാലായിരുന്നത് 18 റിയാലായി കുറഞ്ഞു. 15 കിലോ അധിക ബാഗേജിന് 52 റിയാലിൽ നിന്ന് 30 റിയാലായും കുറഞ്ഞു. എന്നാൽ ടിക്കറ്റിനൊപ്പമുള്ള ബാഗേജ് നിരക്കുകൾ സാധാരണ നിലയിൽ തുടരും.