പാവങ്ങളുടെ പടയണി പഞ്ചായത്ത് സദസ്

Monday 19 February 2024 12:49 AM IST

ചോറ്റാനിക്കര : കേന്ദ്രസർക്കാരിന്റെ പകപോക്കലിനെതിരെ ക്ഷേമ കേരള സംരക്ഷണത്തിന്കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന "പാവങ്ങളുടെ പടയണി" മുളന്തുരുത്തി പഞ്ചായത്ത് തല സദസ്സ് കർഷക തൊഴിലാളി യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ബിനു. കെ. ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ടി. ഹരിദാസ്, പി. ഡി. രമേശൻ ,കെ ജോഷി ,പി.എൻ.പുരുഷോത്തമൻ, ഉഷ മോഹനൻ, എം. എൻ. കിഷോർ, അരുൺ പോട്ടോയിൽ, വി. കെ. വേണു, എം.എം. അനിൽ ,എൻ. ടി. കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.

Advertisement
Advertisement