ഫ്രീ ഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ

Sunday 18 February 2024 6:59 PM IST

കൊച്ചി: ചടുലമായ താളങ്ങളും ത്രസിപ്പിക്കുന്ന കലാസൃഷ്ടികളും അണിനിരന്ന ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു. ബോൾഗാട്ടി പാലസ് വളപ്പിൽ 20 മ്യൂസിക് ബാൻഡുകളും പ്രശസ്ത കലാകാരന്മാരും അണിനിരന്ന മ്യൂസിക് ഫെസ്റ്റിവൽ രണ്ടു ദിവസം നീണ്ടു.

പരമ്പര്യവും സമകാലികതയും സംയോജിക്കുന്ന ബോണി എബ്രഹാം ഓൺസെംബിൾ വേദിയിൽ എത്തിയതോടെയാണ് ശനിയാഴ്ച ഷോ ആരംഭിച്ചത്. ഗൗളി നാടോടി റോക്ക് ബാൻഡിന്റെ ബഹുഭാഷാ പ്രകടനത്തോടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്. കാം ചോർ ബി 2 ബി മിനിടെക് പ്രോജക്ടിന്റെ പ്രകടനത്തോടെയാണ് സംഗീതമേള സമാപിച്ചത്. സംഗീത ശില്പശാലകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

Advertisement
Advertisement