കർഷക സമരത്തിന് ഐക്യദാർഢ്യം

Sunday 18 February 2024 8:59 PM IST

ആലങ്ങാട്: കേരള കർഷകസംഘം ആലങ്ങാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനവും പ്രതിഷേധയോഗവും നടത്തി. കേന്ദ്ര സർക്കാരിന്റെ കർഷക അവഗണനയിലും കർഷക സമരം അടിച്ചമർത്തുന്നതിനുമെതിരെ പ്രതിഷേധമുയർന്നു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. ബാബു ഉദ്ഘാടനം ചെയ്തു.
ആലങ്ങാട് ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് കെ.എച്ച്. ഹമീദ്ഷാ അദ്ധ്യക്ഷനായി. വില്ലേജ് സെക്രട്ടറി കെ.ആർ. ബിജു, പി.ആർ. ജയകൃഷ്ണൻ, പി.ജെ. പോൾ, ഫ്രാൻസീസ്‌ തിരുവാല്ലൂർ, വി.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement