അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Monday 19 February 2024 12:00 AM IST
തൃശൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം ഓരിപ്പറമ്പിൽ ഗ്രേസിയാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബിനി ബസ് സ്റ്റോപ്പിലാണ് അപകടം. തൃശൂർ ആനക്കല്ല് റൂട്ടിൽ ഓടുന്ന ഓറഞ്ച് എന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ എലൈറ്റ് ആശുപത്രിയിലും പിന്നീട് അമൃത ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് വടൂക്കര ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: അമൽ (ഫോട്ടോഗ്രാഫർ, കേരളകൗമുദി, തൃശൂർ), അമല. മരുമകൾ: ആര്യ.