കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം

Monday 19 February 2024 12:16 AM IST
കെഎസ്എസ്പിയു ചെമ്മട്ടംവയല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം പി കെ മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെമ്മട്ടംവയൽ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി.കെ മാധവൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ നായർ അനുശോചനവും സെക്രട്ടറി കെ.വി കുഞ്ഞികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. വിജയൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി.വി ബാലകൃഷ്ണൻ, ജില്ലാ ട്രഷറർ എസ്. ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം പി.വി കമലാക്ഷി, ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരൻ, പനത്തടി നാരായണൻ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറിമാരായ എൻ. രാധ സ്വാഗതവും കെ.വി കുഞ്ഞമ്പു നന്ദിയും പറഞ്ഞു. ഭാരവാഹികളായി എൻ. രാധ (പ്രസിഡന്റ്), എൻ. കുഞ്ഞികൃഷ്ണൻ (സെക്രട്ടറി), കെ. വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement