ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് : ആളുമില്ല,​ അനക്കവുമില്ല

Monday 19 February 2024 12:26 AM IST
കരുവാരക്കുണ്ട് ചിറ കാട് മൂടി മണ്ണടിഞ്ഞനിലയിൽ

കാളികാവ് : കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് നാശത്തിന്റെ വക്കിൽ . 2015ൽ നിർമ്മിച്ച പദ്ധതി ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ്. ഇരുപതേക്കറോളം വിസ്‌തൃതിയിലുള്ള പാർക്ക് നേരമ്പോക്കിനും പ്രകൃതി ആസ്വാദനത്തിനും പറ്റിയ ഇടമാണെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം പ്രതാപം നഷ്ടപ്പെട്ടു.
പശ്ചിമ ഘട്ട മലനിരകളുടെയും ഒലിപ്പുഴയുടെയും സൗന്ദര്യം ഒപ്പിയെടുത്ത് നിർമ്മിച്ചതാണ് പാർക്ക് . കരുവാരക്കുണ്ട് അങ്ങാടിയോട് ചേർന്നൊഴുകുന്ന ഒലിപ്പുഴയുടെ ഇരുവശങ്ങളിലായാണ് ടൂറിസം വില്ലേജ്
സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ധാരാളം പേരെത്തിയിരുന്ന ഇവിടെ ഇപ്പോൾ മിക്ക ദിവസങ്ങളിലും അമ്പത് പേർ പോലും എത്തുന്നില്ല. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന ബോട്ട് സർവ്വീസ് പുഴയിൽ കാടുമൂടിയതും മണ്ണടിഞ്ഞതും കാരണം നിലച്ചു. കുട്ടികൾക്ക് വേണ്ടി സ്ഥാപിച്ചിരുന്ന റെയ്ഡുകളും തുരുമ്പെടുത്ത് നശിച്ചു .

സംരക്ഷിക്കേണ്ടത് പഞ്ചായത്ത്
ഡി.ടി.പി.സിയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച പദ്ധതി രണ്ടു വർഷം നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു . ഉത്സവ നാളുക ളിലും മറ്റും ദിവസേന നൂറുകണക്കിനു ടൂറിസ്റ്റുകൾ ഇവിടെയെത്തിയിരുന്നു. ഡി.ടി.പി.സി നിർമ്മിച്ച് പഞ്ചായത്തിനു കൈമാറിയ പദ്ധതി പിന്നീട് സംരക്ഷിക്കേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണ് . എന്നാൽ പഞ്ചായത്തും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

5കോടിയോളം രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത്

Advertisement
Advertisement