പ്രതിഷേധം നടത്തി

Sunday 18 February 2024 10:36 PM IST

വണ്ടൂർ: സപ്ലൈകോ വഴി വിതരണം നടത്തുന്ന ആവശ്യ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് വണ്ടൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടൂർ മാവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം.കെ നാസർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ടി.സിറാജ് അദ്ധ്യക്ഷത വഹിച്ചു. സി.ടി.അസൈനാർ, എം.കെ.ഖമറു സമാൻ, ജിഷാദ് കോക്കടൽ, കെ.മുജീബ്, പി.ടി.സമീർ, കെ.പി.ഫൈസൽ, പി.നിഹാൽ, കെ.ഷഹ്ഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement