1,785 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു

Monday 19 February 2024 12:00 AM IST

കൊച്ചി: ബാർ കൗൺസിൽ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ 1,785 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു. ഇതിൽ 1,178 പേർ വനിതകളാണ്. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ, ജസ്റ്റിസ് ജി.ഗിരീഷ്, ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എസ്.സിരിജഗൻ, ജസ്റ്റിസ് കെ.സുരേന്ദ്രമോഹൻ, ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.കെ.പ്രമോദ്, മെമ്പർമാരായ അഡ്വ. പി.സന്തോഷ്‌കുമാർ, അഡ്വ. കെ.കെ.നാസർ എന്നിവർ സംസാരിച്ചു.

കാം​സ​ഫ് ​പ​താ​ക​ദി​നം​ ​ഇ​ന്ന്

പ​ത്ത​നം​തി​ട്ട​ ​:​ ​ഫെ​ബ്രു​വ​രി​ 22,​ 23​ ​തീ​യ​തി​ക​ളി​ൽ​ ​പാ​ല​ക്കാ​ട് ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​ന​ഗ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​കേ​ര​ള​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​മി​നി​സ്റ്റീ​രി​യ​ൽ​ ​സ്റ്റാ​ഫ് ​ഫെ​ഡ​റേ​ഷ​ൻ​ ​(​കാം​സ​ഫ്)​ ​നാ​ലാം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​പ്ര​ച​ര​ണാ​ർ​ത്ഥം​ ​ഇ​ന്ന് ​ജി​ല്ല​യി​ൽ​ ​പ​താ​ക​ദി​നം​ ​ആ​ച​രി​ക്കും. പ​ത്ത​നം​തി​ട്ട​ ​മി​നി​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​അ​ങ്ക​ണ​ത്തി​ൽ​ ​രാ​വി​ലെ​ ​പ​തി​നൊ​ന്നി​ന് ​കാം​സ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​അ​നി​ൽ​കു​മാ​ർ​ ​പ​താ​ക​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ്വ​ഹി​ക്കും.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​നു​ജ​ ​സു​ഗ​ത​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും. ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഗി​രീ​ഷ്‌​കു​മാ​ർ,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ജി.​രാ​ജേ​ഷ്,​ ​ട്ര​ഷ​റ​ർ​ ​ലേ​ഖാ​മോ​ൾ,​ ​ജി​ല്ലാ​ ​വ​നി​താ​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​മ​ഞ്ജു​ ​സു​കു​മാ​ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ ​ക​ലോ​ത്സ​വ​ ​വേ​ദി​ക്ക​രി​കി​ൽ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് ​ര​ജി​സ്ട്രേ​ഷൻ

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​ക​ലോ​ത്സ​വം​ ​ന​ട​ക്കു​ന്ന​ ​പ്ര​ധാ​ന​ ​വേ​ദി​യാ​യ​ ​തൃ​ശൂ​ർ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ ​കേ​ര​ള​ ​നോ​ളേ​ജ് ​ഇ​ക്കോ​ണ​മി​ ​മി​ഷ​ന്റെ​ ​സ്റ്റാ​ളി​ൽ​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​തൊ​ഴി​ൽ​ ​പ​ദ്ധ​തി​യാ​യ​ ​പ്രൈ​ഡി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​അ​വ​സ​രം.​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ​ക​രി​യ​ർ​ ​കൗ​ൺ​സ​ലിം​ഗ് ​സേ​വ​ന​വും​ ​ല​ഭി​ക്കും.​ ​പ​തി​നെ​ട്ട് ​വ​യ​സ് ​പൂ​ർ​ത്തി​യാ​യ​ ​പ്ല​സ്ടു​വോ​ ​അ​തി​ന് ​മു​ക​ളി​ലോ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​യു​ള്ള​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​വ്യ​ക്തി​ക​ൾ​ക്ക് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​കാം.​ ​മി​ഷ​ന്റെ​ ​ഡി​ജി​റ്റ​ൽ​ ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​ഡി.​ഡ​ബ്‌​ള്യു.​എം.​എ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​യോ​ഗ്യ​ത,​ ​സ്‌​കി​ൽ​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തൊ​ഴി​ലി​ന് ​അ​പേ​ക്ഷി​ക്കാം.നൈ​പു​ണ്യ​ ​പ​രി​ശീ​ല​നം,​ ​ക​രി​യ​ർ​ ​കൗ​ൺ​സ​ലിം​ഗ്,​ ​വ്യ​ക്തി​ത്വ​ ​വി​ക​സ​ന​ ​പ​രി​ശീ​ല​നം,​ ​ഇം​ഗ്ലീ​ഷ് ​സ്‌​കോ​ർ​ ​ടെ​സ്റ്റ്,​ ​റോ​ബോ​ട്ടി​ക് ​ഇ​ന്റ​ർ​വ്യൂ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സൗ​ജ​ന്യ​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​സ​മാ​പ​ന​ദി​ന​മാ​യ​ ​ഇ​ന്നും​ ​ര​ജി​സ്‌​ടേ​ഷ​ൻ​ ​സൗ​ക​ര്യ​വും​ ​ക​രി​യ​ർ​ ​കൗ​ൺ​സ​ലിം​ഗും​ ​ല​ഭ്യ​മാ​ണ്.