2024 ലെ കലോത്സവം സർട്ടിഫിക്കറ്റിൽ പിശക്; വിദ്യാർത്ഥികൾ ആശങ്കയിൽ

Monday 19 February 2024 12:00 AM IST

തിരുവനന്തപുരം: 2024 ജനുവരി 4,5,​6 തീയതികളിൽ കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികൾക്ക് ലഭിച്ച സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത് 2023ജനുവരി എന്ന്. തീയതിയിൽ വന്ന ഒരു വർഷത്തിന്റെ വ്യത്യാസം ഗ്രേസ് മാർക്കിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ ഗ്രേസ് മാർക്കിനായി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വർഷം രേഖപ്പെടുത്തിയതിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. എല്ലാ ജില്ലകളിലും സർട്ടിഫിക്കറ്റിൽ പ്രശ്നമുണ്ടായിട്ടുണ്ട്. ഗ്രേസ് മാർക്കിനായി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിന് തടസമില്ലെന്നും വർഷത്തിലെ വ്യത്യാസം മാർക്കിനെ ബാധിക്കില്ലെന്നുമാണ് ഒരു വിഭാഗം അദ്ധ്യാപകർ പറയുന്നത്. എന്നാൽ ഭാവിയിൽ ഈ പൊരുത്തക്കേട് പ്രശ്നമായേക്കുമെന്നാണ് ആശങ്ക.

സർട്ടിഫിക്കറ്റിലെ തീയതിയിൽ തിരുത്തലുകൾ വരുത്തേണ്ടത് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഓഫീസിൽ നിന്നാണ്. അടിയന്തരമായി സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തണമെന്നാണ് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം. പല ജില്ലകളിലും വിഷയം ഡിഡിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പരാതിയുമുണ്ട്.

വി​ദ്യാ​ഭ്യാ​സ​ ​ഏ​കീ​ക​ര​ണം​:​ ​അ​ദ്ധ്യാ​പക
ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ഖാ​ദ​ർ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഏ​കീ​ക​ര​ണ​ത്തി​നെ​തി​രെ​ ​പ്ര​ക്ഷോ​ഭം​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ടീ​ച്ചേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​തീ​രു​മാ​നി​ച്ചു.
26​നു​ ​സ്‌​കൂ​ൾ​ത​ല​ ​പ്ര​ചാ​ര​ണം​ ​ആ​രം​ഭി​ക്കും.​ 29​നു​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​പ്ര​തി​ഷേ​ധ​ദി​നം​ ​ആ​ച​രി​ക്കും.​ ​മാ​ർ​ച്ച് ​ര​ണ്ടാം​വാ​രം​ 140​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​യോ​ഗ​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​മു​ത​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പു​ക​ളി​ൽ​ ​പ്ര​തി​ഷേ​ധ​വും​ ​ഏ​പ്രി​ൽ​ 4​നു​ ​പ്ര​തി​ഷേ​ധ​സം​ഗ​മ​ങ്ങ​ളും​ ​സം​ഘ​ടി​പ്പി​ക്കും.
ജൂ​ണി​ൽ​ ​കാ​സ​ർ​കോ​ടു​ ​നി​ന്നു​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ന്മാ​ർ​ ​ന​യി​ക്കു​ന്ന​ ​വാ​ഹ​ന​പ്ര​ചാ​ര​ണ​ ​ജാ​ഥ​യും​ ​ജൂ​ലാ​യി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ർ​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​റാ​ലി​യും​ ​ന​ട​ത്തു​മെ​ന്ന് ​ഫെ​ഡ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​അ​രു​ൺ​കു​മാ​ർ,​ ​ക​ൺ​വീ​ന​ർ​ ​അ​നി​ൽ​ ​എം.​ജോ​ർ​ജ്,​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​കെ.​ടി.​അ​ബ്ദു​ൾ​ ​ല​ത്തീ​ഫ്,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​കെ.​സി​ജു​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.
സം​ഘ​ട​നാ​ ​നേ​താ​ക്ക​ളാ​യ​ ​എ​സ്.​മ​നോ​ജ്,​ ​കെ.​എ.​വ​ർ​ഗീ​സ് ​(​എ.​എ​ച്ച് ​എ​സ്.​ടി.​എ​),​ ​കെ.​വെ​ങ്കി​ട​മൂ​ർ​ത്തി,​ ​റി​യാ​സ്.​എം​ ​(​എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ​),​ ​ഒ.​ഷൗ​ക്ക​ത്ത​ലി,​ ​സ​ന്തോ​ഷ്‌​കു​മാ​ർ.​എ​സ് ​(​കെ.​എ​ച്ച്.​എ​സ്.​ടി.​യു​),​ ​ശ്രീ​ജേ​ഷ്‌​കു​മാ​ർ,​ ​അ​ജി​ത്‌​കു​മാ​ർ​ ​(​കെ.​എ.​എ​ച്ച്.​എ​സ്.​ടി​ ​എ​)​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement