വീണയുടെ പരാതിയിൽ ഷോണിന് എതിരെ കേസ്

Monday 19 February 2024 12:22 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്തു. കനേഡിയൻ കമ്പനിയുണ്ടന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് പരാതി. മറുനാടൻ ഷാജനും ചില മാദ്ധ്യമങ്ങളും പ്രതിയാണ്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്.

അച്ഛനും ഭർത്താവും സി.പി.എം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുവെന്ന് വീണയുടെ പരാതിയിൽ പറയുന്നു. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കമ്പനിയുടെ വിലാസത്തിൽ തിരുത്തൽ വരുത്തിയിരുന്നു.

Advertisement
Advertisement