പത്ത് ലക്ഷം വില്പന നേടി മാരുതി എർട്ടിഗ

Monday 19 February 2024 12:24 AM IST

കൊച്ചി: മാരുതി സുസുക്കിയുടെ എം.യു.വിയായ എർട്ടിഗയുടെ വില്പന പത്ത് ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. ഒരു കുടുംബത്തിന്റെ എല്ലാ യാത്രാ ആവശ്യങ്ങളും പരിഹരിക്കുന്ന മൾട്ടി യൂട്ടിലിറ്റി വാഹനമെന്നതിലുപരി ആകർഷകമായ ഡിസൈനും മികച്ച സാങ്കേതികവിദ്യയും എർട്ടിഗയുടെ വിജയത്തിന് സഹായമായെന്ന് മാരുതി സുസുക്കി എക്സിക്യുട്ടിവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ വിഭാഗത്തിൽ 38 ശതമാനം വിപണി വിഹിതമാണ് എർട്ടിഗയ്ക്കുള്ളത്.

2012ലാണ് എർട്ടിഗ മാരുതി സുസുക്കി ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 8.69 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. പെട്രോളിലും സി.എൻ.ജിയിലുമുള്ള മോഡലുകൾ വിപണിയിൽ ലഭ്യമാണ്.

Advertisement
Advertisement