അനീമിയ നിർണയ ക്യാമ്പ്

Monday 19 February 2024 12:56 AM IST

മല്ലപ്പള്ളി :കോട്ടാങ്ങൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്ററും കോട്ടാങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി അനീമിയ നിർണയ ക്യാമ്പും പോഷകാഹാരം പ്രദർശനവും സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ പോഷകാഹാര പ്രദർശന മത്സരവും ചെറു ധാന്യ പ്രദർശനവും ബാലസഭ കുട്ടികളുടെ പോസ്റ്റർ മത്സരവും നടത്തി. മല്ലപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആനി രാജു ,കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു സി കെ, സൂസി ജോസഫ്, പ്രദീപ്.ബി.പിള്ള , ദീപ്തി. എ.എൽ, ആർ.പി.ആനി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement