സഹകരണസംഘ കെട്ടിട ഉദ്ഘാടനം

Monday 19 February 2024 12:06 AM IST

കോന്നി : പൂതങ്കര ക്ഷീരോൽപ്പാദക സഹകരണ സംഘം കെട്ടിടം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷീരസംഘത്തിന് കെട്ടിടം നിർമ്മിച്ചത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉദയരശ്മി, പി.സി.കെ ബോർഡ് അംഗം പ്രൊഫ.കെ.മോഹൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മഞ്ജു , പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി ജി.നായർ, ലിജ മാത്യു, ക്ഷീരസംഘം പ്രസിഡന്റ് കെ.ഹരി, ക്ഷീരവികസന ഓഫീസർ പ്രദീപ്കുമാർ, ആർ.ഹരീഷ് , സദാനന്ദൻ ഉണ്ണിത്താൻ, സേതുകുമാർ, ബിനോയ്, എൻ.ജെ.ജയൻ, അശോകൻ, സൗദരാജൻ, സോമവല്ലി, സുമിമോൾ, സിമ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement