നൈപുണ്യ ക്ലാസുകൾ

Monday 19 February 2024 12:07 AM IST

കോന്നി : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എലിമുള്ളുംപ്ലാക്കൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിൽ പരമ്പരാഗത കൈത്തൊഴിലാളികളെയും കരകൗശല തൊഴിലാളികളേയും പിന്തുണയ്ക്കുന്നതിനുള്ള പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.വിശ്വകർമ്മ സ്‌കീമിന്റെ തൊഴിൽ നൈപുണ്യ ക്ലാസുകൾ ആരംഭിക്കുന്നു.

ആറുദിവസം നീളുന്ന ക്ലാസുകൾ എടുക്കുന്നതിനായി പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 19.

കോഴ്‌സുകൾ : ബാസ്‌ക്കറ്റ് നിർമാണം, പാവ, കളിപ്പാട്ട നിർമാണം, ടെയ്‌ലറിംഗ്.

വിശദവിവരങ്ങൾക്ക് ഫോൺ : 8547005074, 8921015886, 9645127298, 7907705251.

Advertisement
Advertisement