പുനഃപ്രതിഷ്ഠാ വാർഷികം

Monday 19 February 2024 12:08 AM IST

അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 3680-ാം മുണ്ടപ്പള്ളി ശാഖാ ഗുരുക്ഷേത്രത്തിലെ മൂന്നാമത് പുനഃപ്രതിഷ്ഠാ വാർഷികം ഇന്ന് വിവിധ ചടങ്ങുകളോടെ തന്ത്രി അഡ്വ.രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ശാഖാ പ്രസിഡന്റ് ബി.വിജയൻ പതാക ഉയർത്തും. 8 മുതൽ ഗുരുഭാഗവത പാരായണം, 8.30 മുതൽ നവക പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 6.30ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ, 7 മുതൽ ശിവബോധാനന്ദ സ്വാമികളുടെ പ്രഭാഷണം.

Advertisement
Advertisement