ആവേശം പകർന്ന് കേരള കൗമുദി ആരോഗ്യ കോൺക്ലേവ്

Monday 19 February 2024 12:51 AM IST
കേരളകൗമുദിയുടെ 113ാം വാർഷികത്തിന്റേയും കൗമുദി ടിവി പത്താം വാർഷികത്തിന്റേയും ഭാഗമായി ട്രിപ്പന്റ ഹോട്ടലിൽ സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവിൽ ഡോ. നാരായണൻകുട്ടി വാര്യർ സംസാരിക്കുന്നു.

കോഴിക്കോട്: കേരള കൗമുദി ദിനപത്രത്തിന്റെ 113ാം വാർഷികത്തിന്റേയും കൗമുദി ടി.വി.പത്താം വാർഷികാ ഘോഷത്തിന്റേയും ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ കോൺക്ലേവും സെമിനാറും പ്രമുഖ ഡോക്ടർമാർക്കുള്ള ആദരവും ആവശേകരമായി. പത്തോളം ഡോക്ടർമാരും വിവധമേഖലയിലെ ആരോഗ്യ സംഘടനപാരവർത്തകരേയും ചടങ്ങിൽ ഉദ്ഘാടകൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേരള കൗമുദിയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തനം നടത്തുന്നവർക്ക് കേരളകൗമുദിയുടെ ഇടപെടലുകൾ ആവേശകരമാണെന്ന് മന്ത്രി പറഞ്ഞു.
'അനാരോഗ്യ കാലത്തെ മലയാളിയുടെ ആരോഗ്യം'എന്ന വിഷയത്തിൽ ഡോ. നാരായണൻകുട്ടി വാര്യർ പ്രഭാഷണം നടത്തി. കേരളം ആരോഗ്യരംഗത്ത് വളരെ സുരക്ഷിതമാണെന്ന് അവകാശപ്പെടുമ്പോഴും നമ്മൾ സുരക്ഷിതരാണോ എന്ന കാര്യം മറന്നുപോയിട്ടുണ്ടെന്ന് നാരായണൻ കുട്ടി വാര്യർ പറഞ്ഞു. 1993 കാലത്തെ കണക്കെടുത്താൽ ഇന്നേവരേയുള്ള കണക്കിലെല്ലാം ആരോഗ്യമേഖലയിൽ കേരളം പിറകിലാണ്. എല്ലാം അറിയാമെന്നും സമ്പൂർണ സാക്ഷരരാണെന്നും അവകാശപ്പെടുമ്പോഴും ആരോഗ്യത്തിന്റെ ഗ്രാഫ് താഴോട്ടാണ്. ആരോഗ്യരംഗത്ത് നാം അനുവർത്തിച്ചുവരുന്ന ശീലങ്ങൾ മാറിയേ തീരൂ. ഒരു തിരിച്ചറിവിലൂടെ കുറച്ചെങ്കിലും മൊബൈലുകൾ കളഞ്ഞുള്ള വ്യായാമ മുറകളിലൂടെയേ കേരളത്തെ രക്ഷിക്കാനാവൂ എന്നും നാരായണൻകുട്ടി വാര്യർ പറഞ്ഞു. ചടങ്ങിൽ കേരള കൗമുദി യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാമെഡിക്കൽ ഓഫീസർ എൻ.രാജേന്ദ്രൻ, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് പി.എൻ സുരേഷ് കുമാർ, ഐ.എം.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് രാജു ബാലറാം തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യരംഗത്തെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് കേരളം ബോധവാൻമാരാകേണ്ട കാലം അതിക്രമിച്ചെന്ന് ഏവരും പറഞ്ഞു. കെ.പി.സജീവൻ സ്വാഗതവും സി.പി.അനിൽമാർ (കൗമുദി ടിവി.) നന്ദിയും പറഞ്ഞു.

ചടങ്ങിൽ ഡോ.എ.എസ്.അനൂപ് (ക്രിട്ടിക്കൽ കെയർ, ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ഡയറക്ടർ), ഡോ.പി.പി. മുഹമ്മദ് മുസ്തഫ (മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ചീഫ് കാർഡിയോളജിസ്റ്റ്), ഡോ.പി.എൻ.സുരേഷ് കുമാർ (ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി ഡയറക്ടർ), ഡോ.കെ.എസ്.ചന്ദ്രകാന്ത് (ഡോ.ചന്ദ്രകാന്ത് നേത്രാലയ ചെയർമാൻ), ഡോ.പി.ജ്യോതികുമാർ (സീനിയർ കൺസൾട്ടന്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിസിൻ), ഡോ.ഫെബിൻ അഹമ്മദ് പി.ഐ (ഓർത്തോപെഡിക് ഹാൻഡ് ട്രോമാ ആൻഡ് റീകൺസ്ട്രക്ടീവ് സർജൻ), ഡോ.സുഷമ അനിൽ (ചേളന്നൂർ ജനറൽ ഹോസ്പിറ്റൽ ഡയബറ്റിക് കെയർ സെന്റർ ചീഫ് കൺസൾട്ടന്റ് ആൻഡ് സുപ്രണ്ടന്റ്), ഡോ. അൻസി മുഹമ്മദ് (മാനേജിംഗ് ഡയറക്ടർ ആൻഡ് ചീഫ് ഫിസിഷ്യൻ ഓഫ് അൻസീ ആയുർവേദ ഹെൽത്ത് സെന്റർ), ഡോ. ഫെലിക്‌സ് കാർഡോസ ഡോ.ആദിത്യ ഷേണായ് (യൂറോളജി ഡിപ്പാർട്ട്‌മെന്റ്, മലബാർ ഹോസ്പിറ്റൽ), ഹംസ.പി, അൻസൽ മൊയ്തു (ഡയറക്ടേഴ്‌സ്ബഡ്ജറ്റ് ഫാർമ) എന്നിവരെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മെമന്റോ നൽകി ആദരിച്ചു.

Advertisement
Advertisement