ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു

Monday 19 February 2024 12:53 AM IST
വടകര ജി.വി.സി ബേസിക് ജൂനിയർ സ്കൂൾ ശതാബ്ദി ആഘോ ഷം കവി ഗോപിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: അടക്കാത്തെരു ജി.വി.സി ജൂനിയർ ബേസിക് സ്കൂൾ ശതാബ്ദി ആഘോഷം മുനിസിപ്പൽ വൈസ് ചെയർമാൻ പി സജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കവി ഗോപി നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ എം.ടി ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ പി.ടി സത്യഭാമ, കാനപ്പള്ളി ബാലകൃഷ്ണൻ, വടകര എ. ഇ.ഒ വി കെ സുനിൽ, വിദ്യാകിരണം കോഡിനേറ്റർ വി.വി.വിനോദ്, സ്കൂൾ മാനേജർ സുജാത ഹരീന്ദ്രൻ, പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ വത്സലൻ കുനിയിൽ, വത്സരാജ് കെ, രമ്യ.ആർ, പ്രസംഗിച്ചു. രജീഷ് കാനപ്പള്ളി സ്വാഗതവും സഗീഷ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement