ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു

Monday 19 February 2024 1:00 AM IST
ഭിന്നശേഷി സംഗമം

കോഴിക്കോട്: റിവാഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഭിന്നശേഷി സംഗമം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി മുഖ്യാതിഥിയായി. റിവാഡ് ഫൗണ്ടേഷൻ പ്രസിഡന്റ്‌ ഷബീർ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, എ അസ്ഗർ അലി, മാദ്ധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണ, ജലീൽ പരപ്പനങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു. കര കൗശല വസ്തുക്കളുടെയും ഉല്പന്നങ്ങളുടെയും പ്രദർശനവും വിപണനവും നടന്നു.

Advertisement
Advertisement