മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Monday 19 February 2024 1:53 AM IST

തിരൂർ: ഡൽഹിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ തിരൂർ സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്തല്ലൂർ സ്വദേശി ടാർസെൻ എന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെയാണ് (34) തിരൂരിലെത്തി അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയെ തിരൂർ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയി. കേസിലെ മറ്റൊരു പ്രതി പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു.

Advertisement
Advertisement