പുൽപ്പള്ളിയിലെ അക്രമസംഭവങ്ങളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

Monday 19 February 2024 2:01 AM IST

പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ പാക്കം സ്വദേശി വി.പി.പോൾ മരിച്ചതിനെത്തുടർന്ന് പുൽപ്പള്ളിയിലുണ്ടായ പ്രതിഷേധത്തിൽ വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുറിച്ചിപ്പറ്റ കാഞ്ഞിരത്തിങ്കൽ ഷിജു, പുൽപ്പള്ളി കാപ്പി സെറ്റ് സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സർക്കാർ ജീവനക്കാരനെ തടഞ്ഞുവെച്ച് മർദിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതൽ നശിപ്പിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കണ്ടാലറിയുന്ന നാൽപ്പത് പേർക്കെതിരെയാണ് കേസ്.

Advertisement
Advertisement