ടെന്നീസ് ടൂർണമെന്റും റാക്കറ്റ് എക്സിബിഷനും

Monday 19 February 2024 4:29 AM IST

തിരുവനന്തപുരം: എസ്. മണിയൻ സ്മാരക കേരള ഓപ്പൺ ജൂനിയർ ടെന്നീസ് ടൂർണമെന്റിന് തിരുവനന്തപുരം ടെന്നീസ് ക്ലബിൽ തുടക്കമായി. 100- ലധികം കുട്ടികളാണ് 23 വരെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മുൻ സംസ്ഥാന ചാമ്പ്യൻ എസ്. മണിയന്റെ സ്മരണാർത്ഥം ടെന്നീസ് റാക്കറ്റ് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ടൂർണമെന്റും എക്സിബിഷനും പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. 130 - ലേറെ വർഷം പഴക്കമുള്ള ടെന്നീസ് റാക്കറ്റുകൾ, പ്രത്യേക അവസരങ്ങളിൽ പുറത്തിറക്കിയ റാക്കറ്റുകൾ, വിംബിൾഡൺ മത്സരത്തിൽ ഉപയോഗിച്ച ടെന്നീസ് ബാളുകൾ എക്സിബിഷനിൽ ഉൾപെടുത്തിയിട്ടുണ്ട്.

Advertisement
Advertisement