അങ്കണവാടി കലോത്സവം നടത്തി

Tuesday 20 February 2024 12:15 PM IST
അങ്കണവാടി കലോത്സവം

കോഴിക്കോട് : യുവജനവായനശാല ആൻഡ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊടൽ നടക്കാവ് അങ്കണവാടി കുട്ടികളുടെ കലോത്സവം ശലഭം 2024 സംഘടിപ്പിച്ചു. കൊടൽ ഗവ. യു.പി. സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പൃ രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.സുരേന്ദ്രനാഥ് മുഖ്യാഥിതിയായി. സ്വാഗത സംഘം ചെയർമാൻ കെ.പി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ, കെ.സി. സുരേഷ് എന്നിവർ സംസാരിച്ചു. വായനശല പ്രസിഡന്റ് . ഇ. രാമകൃഷ്ണൻ സ്വാഗതവും സെക്രട്ടറി സി.പി. മോഹനൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement