ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തയുടെ ജന്മവാർഷികാഘോഷം

Tuesday 20 February 2024 4:25 AM IST

തിരുവല്ല: നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം നീങ്ങാൻ മാർത്തോമ്മാ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തയുടെ 75-ാം ജന്മവാർഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മുതിർന്ന പൗരന്മാരെ പുനരധിവസിപ്പിക്കുന്നതിന് സഭ തുടങ്ങുന്ന കേന്ദ്രവും വൃക്കരോഗികൾക്ക് ഡയാലിസിസ് ചികിത്സാ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. സഭാസെക്രട്ടറി റവ. എബി ടി.മാമ്മൻ, വൈദികട്രസ്റ്റി റവ.ഡേവിഡ് ഡാനിയേൽ, അത്മായട്രസ്റ്റി അഡ്വ.ആൻസിൽ സഖറിയ കോമാട്ട്, നിരണം-മാരാമൺ ഭദ്രാസന സെക്രട്ടറി റവ.മാത്യൂസ് എ.മാത്യു, ട്രഷറർ അനീഷ് കുന്നപ്പുഴ, സഭാ കൗൺസിലംഗം ജോർജ് ജേക്കബ്, ഭദ്രാസന കൗൺസിലംഗം സൂസമ്മ സാമുവൽ എന്നിവർ പ്രസംഗിച്ചു.

ഡോ.യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തീമൊഥെയോസ്, ഡോ.ഐസക്‌ മാർ ഫിലക്‌സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സി.എസ്.ഐ ബിഷപ്പ് ഡോ.മലയിൽ സാബുകോശി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, മുൻമന്ത്രി തോമസ് ഐസക്, സീനിയർ വികാരി ജനറാൾ റവ.ജോർജ് മാത്യു, ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ, ജോസഫ് എം.പുതുശേരി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement