കലോത്സവം 

Monday 19 February 2024 10:24 PM IST

ചങ്ങരംകുളം. വളയംകുളം എം.വി.എം. ഹയർ സെക്കൻഡറി സ്‌കൂളിൽകലോത്സവം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുൻ ഡപ്പ്യൂട്ടി കളക്ടർ പി.പി.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അബ്ദു റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.വി.എം സ്‌കൂൾ പ്രസിഡന്റ് എം.വി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിതിയായി എത്തിയ പ്രമുഖ ഗായകൻ ആദിഷ് കൃഷ്ണ ചടങ്ങിൽ ഗാനങ്ങൾ ആലപിച്ചു. എം.വി.മൊയ്തു ഹാജി മെമ്മോറിയൽ അവാർഡ് വേദിയിൽ വിതരണം ചെയ്തു. വി.മുഹമ്മദുണ്ണി ഹാജി, ഹസ്സൻ മാസ്റ്റർ, ഹമീദ് കോക്കൂർ, കുഞ്ഞുമുഹമ്മദ് പന്താവൂർ, അലിക്കുട്ടി മാസ്റ്റർ, റഫീഖ്, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement